Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനിയില്‍...

പൊന്നാനിയില്‍ അന്‍വര്‍ 35000 വോട്ടിന് തോൽക്കുമെന്ന്​ സി.പി.എം റിപ്പോർട്ട്​

text_fields
bookmark_border
PV-ANVAR
cancel
camera_alt??.??. ???? ??.??.?

മലപ്പുറം: പൊന്നാനിയില്‍ എൽ.ഡി.എഫ്​ സ്ഥാനാർഥി പി.വി. അന്‍വര്‍ 35000 വോട്ടിന് പരാജയപ്പെടുമെന്ന്​ സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയുടെ റിപ്പോർട്ട്​. പി.വി. അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകും. തെരഞ്ഞെടു പ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിറ്റിക്ക്​ റിപ് പോർട്ട്​ കൈമാറിയത്​.

തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളില്‍ അന്‍വറിന് ഭൂരിപക്ഷം ലഭിക്കും. പൊന്നാനിയില്‍ 11000 വോട്ടാണ് ലീഡ് പ്രതീക്ഷിക്കുന്നത്​. തവനൂരില്‍ 5000 വോട്ടും തൃത്താലയില്‍ 4000 വോട്ടും ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിൽ പറയു​ന്നു. മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 1,68,000 വോട്ടി​​െൻറ ഭൂരിപക്ഷമാണ് സി.പി.എമ്മി​​െൻറ കണക്ക്. തവനൂർ അടക്കമുള്ള നാല് നിയോജക മണ്ഡലങ്ങളില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ ഭൂരിപക്ഷം നേടും.

തിരൂരങ്ങാടിയില്‍ 22000, കോട്ടക്കലില്‍ 15000, തിരൂരില്‍ 12000, താനൂരില്‍ 6000 എന്നിങ്ങനെ വോട്ടി​​െൻറ ഭൂരിപക്ഷം ഇ.ടിക്ക്​ ലഭിക്കുമെന്നാണ്​ സി.പി.എം കണക്കുകൂട്ടൽ. എന്നാല്‍, ഇ.ടി ലീഡ് നേടുമെന്ന് സി.പി.എം പറയുന്ന താനൂരിലും തിരൂരിലും ഭൂരിപക്ഷം നേടുമെന്നാണ് പി.വി. അന്‍വറി​​െൻറ കണക്ക്. 2004 ആവർത്തിക്കുമെന്ന്​ പ്രതീക്ഷിക്കുന്ന സി.പി.എം പൊന്നാനി പിടിക്കണമെന്ന ലക്ഷ്യത്തോടെയാണ്​ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ കളത്തിലിറക്കിയത്​.

എന്നാൽ റിപ്പോർട്ട്​ സമർപ്പിച്ചെന്ന വാർത്തയിൽ വസ്​തുതയില്ലെന്ന്​ ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസ് പ്രതികരിച്ചു. ഇത്തരത്തിലൊരു കണക്ക്​ മേൽകമ്മിറ്റിക്ക്​ കൈമാറിയിട്ടില്ല. ​പൊന്നാനിയിൽ വിജയപ്രതീക്ഷയിലാണ്​. അത്തരത്തിലാണ്​ കമ്മിറ്റി വിലയിരുത്തിയതെന്നും മോഹൻദാസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPV Anvar MLAloksabha election 2019
News Summary - pv Anvar wii fail; CPM District committee report -kerala news
Next Story