'ഇഞ്ചിയിട്ട ചായ..'; കെ.എം ഷാജിയെ ട്രോളി പി.വി അൻവർ
text_fieldsകോഴിക്കോട്: കോഴിക്കോട്: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി എം.എൽ.എയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 50 ലക്ഷം രൂപ കണ്ടെടുത്തെന്ന് വിജിലൻസ് വെളിപ്പെടുത്തിയതിന് പിന്നാലെ ട്രോളുമായി പി.വി അൻവർ എം.എൽ.എ. മുമ്പ് കെ.എം ഷാജി പറഞ്ഞ ഇഞ്ചി കൃഷിയെ പരിഹസിച്ചാണ് അൻവറിന്റെ ഫേസ്ബുക് പോസ്റ്റ്.
ഇഞ്ചി കൃഷിയൊക്കെ ഒരു അത്ഭുതമായി തോന്നണത് ഇപ്പോഴാണെന്ന് ഫേസ്ബുക്കിൽ കുറിച്ച അൻവർ മറ്റൊരു പോസ്റ്റിൽ ചായ കുടിക്കുന്ന ചിത്രത്തിനൊപ്പം 'ഇഞ്ചിയിട്ട ചായ' എന്ന അടിക്കുറിപ്പും ചേർത്തിട്ടുണ്ട്.
ഷാജിയുടെ കണ്ണൂർ അലവിൽ മണലിലെ വീട്ടിൽ കോഴിക്കോട് വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെ.എം. ഷാജി എം.എൽ.എക്കെതിരെ വിജിലൻസ് കേസെടുത്തിരുന്നു. എന്നാൽ പിടിച്ചെടുത്ത പണത്തിന് തന്റെ കൈയ്യിൽ രേഖയുണ്ടെന്നും ഒരു ദിവസത്തെ സമയം വേണമെന്നുമാണ് ഷാജിയുടെ വാദം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

