Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടുവിൽ അൻവർ മലക്കംമറിഞ്ഞു; പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ; ചേലക്കരയിൽ മൽസരിക്കും

text_fields
bookmark_border
PV Anvar
cancel

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. അതേസമയം, ചേലക്കര മണ്ഡലത്തിൽ ഡി.എം.കെ സ്ഥാനാർഥി എം.കെ. സുധീർ മൽസരിക്കുമെന്നും അൻവർ വ്യക്തമാക്കി. പാലക്കാട്ട് ശക്തി തെളിയിച്ച് നടത്തിയ റാലിക്ക് ശേഷമുള്ള സമ്മേളനത്തിലാണ് അൻവർ നിലപാട് പ്രഖ്യാപിച്ചത്.

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി മി​ന്‍ഹാ​ജ് മെ​ദാ​റി​നെ മ​ത്സ​രി​പ്പി​ക്കി​ല്ല. ഫാ​ഷി​സം കേ​ര​ള​ത്തി​ൽ വേ​രു​റ​പ്പി​ക്കാ​തി​രി​ക്കാ​ൻ നി​രു​പാ​ധി​ക​മാ​യി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ റോ​ഡ് ഷോ​ക്കു​ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്. അ​തേ​സ​മ​യം, ചേ​ല​ക്ക​ര​യി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞാ​ലും സ്വ​ന്തം പാ​ര്‍ട്ടി സ്ഥാ​നാ​ര്‍ഥി​യെ പി​ന്‍വ​ലി​ക്കി​ല്ലെ​ന്നും അ​ൻ​വ​ർ വ്യ​ക്ത​മാ​ക്കി.

ഫാ​ഷി​സ​ത്തെ ചെ​റു​ക്കാ​ൻ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്ക​ണം എ​ന്നു മാ​ത്ര​മേ യു.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തോ​ട് പ​റ​ഞ്ഞു​ള്ളൂ. അ​തി​ന്റെ പേ​രി​ലാ​ണ് പ്ര​തി​പ​ക്ഷ​നേ​താ​വി​ന്റെ അ​പ​മാ​നി​ക്ക​ൽ. അ​ത് സ​ഹി​ച്ചാ​ണ് രാ​ഹു​ലി​നെ പി​ന്തു​ണ​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. ബി.​ജെ.​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സി​ലെ ചി​ല നേ​താ​ക്ക​ൾ​ക്ക് ആ​ത്മാ​ർ​ഥ​മാ​യി താ​ൽ​പ​ര്യ​മി​ല്ല. അ​വ​ർ​ക്കി​ട​യി​ൽ ഒ​രു ന​ക്സ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ പ്ര​ശ​സ്ത​മാ​യ പ്ര​ഫ​ഷ​ന​ൽ ടീം ​ന​ട​ത്തി​യ സ​ർ​വേ ഫ​ലം വെ​ളി​വാ​ക്കു​ന്ന​ത് പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്റെ സ്ഥി​തി സ്ഫോ​ട​നാ​ത്മ​ക​മാ​ണ് എ​ന്നാ​ണ്. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ 50 ശ​ത​മാ​നം കോ​ൺ​ഗ്ര​സു​കാ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. സ​രി​നെ കൊ​ണ്ടു​ന​ട​ക്കു​ന്ന​വ​രു​ടെ വോ​ട്ടു​ക​ൾ​പോ​ലും സ​രി​ന് കി​ട്ടി​ല്ല- അ​ൻ​വ​ർ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PV Anvar support to Rahul Mankoottathil in Palakkad by Election 2024
Next Story