Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തന്നെ വർഗീയവാദിയാക്കാൻ ശ്രമമെന്ന് അൻവർ; രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി

text_fields
bookmark_border
പുഷ്പനെ അനുസ്മരിച്ച് പ്രസംഗം തുടങ്ങി
തന്നെ വർഗീയവാദിയാക്കാൻ ശ്രമമെന്ന് അൻവർ; രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വൻ ജനാവലി
cancel
camera_alt

നിലമ്പൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തുന്ന പി.വി. അൻവർ

നിലമ്പൂർ: സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വെല്ലുവിളിച്ച് പി.വി. അൻവർ നിലമ്പൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ആരംഭിച്ചു. തന്നെ വർഗീയവാദിയാക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. പേര് നോക്കി വർഗീയവാദിയാക്കുന്ന കാലമാണെന്നും എല്ലാവരേയും ഒന്നായേ താൻ കണ്ടിട്ടുള്ളൂവെന്നും അൻവർ പറഞ്ഞു.

അൻവറിനെ വർഗീയവാദി ചാപ്പ കുത്താൻ ശ്രമിച്ചാൽ നടക്കൂല. എട്ട് വർഷമായി എം.എൽ.എ ആയിട്ട്. എനിക്ക് അമേരിക്കയിൽ പോയോ ലണ്ടനിൽ പോയോ ചികിത്സ നടത്താം. ഒരു പാരാസെറ്റാമോൾ പി.വി അൻവർ ഈ സർക്കാറിൽനിന്നും വാങ്ങിയിട്ടുണ്ട് എന്ന് തെളിയിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ വാ -അൻവർ വെല്ലുവിളിച്ചു.

ചന്തക്കുന്നിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിന് വൻ ജനാവലിയാണ് എത്തിയത്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽനിന്നും ആളുകൾ പരിപാടിക്കെത്തി.

വൈകുന്നേരം 6.30ഓടെ പ്രകടനമായാണ് അൻവർ യോഗസ്ഥലത്തേക്ക് എത്തിയത്. പുഷ്പനെ അനുസ്മരിച്ചായിരുന്നു പ്രസംഗത്തിന്‍റെ തുടക്കം. സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം ഇ.എ. സുകുവാണ് യോഗത്തിൽ സ്വാഗത പ്രസംഗം നടത്തിയത്.

സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം ഇ.എ. സുകു സ്വാഗത പ്രസംഗം നടത്തുന്നു


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PV Anvar speech in Nilambur chanthakunnu meeting
Next Story