പിണറായി ആദ്യം വഞ്ചിച്ചത് വി.എസിനെയാണെന്ന് പി.വി. അൻവർ; ‘മുഖ്യമന്ത്രി സമൂഹത്തെ മുഴുവൻ വഞ്ചിച്ചയാൾ’
text_fieldsമലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹത്തെ മുഴുവൻ വഞ്ചിച്ചിരിക്കുകയാണെന്ന ആരോപണവുമായി പി.വി. അൻവർ രംഗത്ത്. അൻവർ വഞ്ചകനാണെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തോട് വാർത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു അൻവർ.
പിണറായി ആദ്യം വഞ്ചിച്ചത് വി.എസ് അച്യൂതാനന്ദനെയാണെന്ന് അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്തുകാർ കള്ളക്കടത്തുനടത്തുന്നവരാണെന്ന് പറഞ്ഞ് മലപ്പുറത്തെ വഞ്ചിച്ചു. ശബരിമല വിഷയത്തിൽ ഹൈന്ദവരെയും വഞ്ചിച്ചു. പി.എസ്.സി നിയമനം നടത്താതെ ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു. ക്രൈസ്തവ സമുദായത്തെയും മുനമ്പത്തുകാരെയും വഞ്ചിച്ചു. വ്യാപാരികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പാക്കിയില്ല. അധിക നികുതി ചുമത്തി വ്യാപാരികളെ വഴിയാധാരമാക്കി. പൂട്ടികിടക്കുന്ന എത്രയെത്ര കടകളാണിന്ന് നാട്ടിലിന്നുള്ളത്. പ്രവാസികളെ ഇതാ, കേരളം അമേരിക്കയാണെന്ന് പറഞ്ഞ് വിളിച്ച് കൊണ്ടുവന്നു. പിന്നീട് അവരെ തിരിഞ്ഞു നോക്കിയില്ലെന്നും അൻവർ പറഞ്ഞു.
മറുനാടൻ ഷാജനെതിരെ എനിക്ക് വ്യക്തിപരമായി പ്രശ്നമില്ല. എന്നാൽ, ഇപ്പോൾ നോക്ക് സമുദായങ്ങൾ തമ്മിലടിപ്പിക്കാനാണ് അയാൾ ശ്രമിക്കുന്നത്. നാല് കോടിയോളമാണ് മറുനാടൻ ടാക്സ് നൽകി സ്വന്തമാക്കുന്നത്. സമുദായങ്ങൾ തമ്മിലടിപ്പിച്ച് കാഴ്ചക്കാരെ കൂട്ടി പണം സമ്പാദിക്കുകയാണ് മറുനാടൻ. ഈ വിഷയം ഞാൻ എം.ആർ. അജിത് കുമാറുമായി സംസാരിച്ചു. എന്നാൽ, നടപടിയില്ല. എന്നെ വഞ്ചകനെന്ന് വിളിക്കുന്ന മുഖ്യമന്ത്രി സ്വയം വിലയിരുത്തണമെന്നും അൻവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

