‘ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുണ്ടോ സർക്കാറിന്?’; കാട്ടാന ആക്രമണത്തിൽ പി.വി. അൻവർ
text_fieldsകോഴിക്കോട്: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഡി.എം.കെ നേതാവ് പി.വി. അൻവർ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും ആദിവാസികളും ദലിത് വിഭാഗങ്ങളുമാണെന്നും ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുണ്ടോ സർക്കാറിനെന്നും പി.വി. അൻവർ ഫേസ്ബുക്കിൽ കുറിച്ചു.
പി.വി. അൻവറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
എത്ര തെറി വിളിച്ചാലും പരിഹസിച്ചാലും പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കും. കാരണം, ഇത് ജനങ്ങളുടെ പ്രശ്നമാണ്. ഞാനൊരു പൊതുപ്രവർത്തകനും. കാട്ടാന ആക്രമണത്തിൽ ഇന്ന് കൊല്ലപ്പെട്ടത് 27 വയസുള്ള ഒരു യുവാവാണ്. അഞ്ചു ദിവസങ്ങൾക്കിടയിൽ നാലാമത്തെ മനുഷ്യ ജീവനാണ് കാട്ടാന ആക്രമണത്തിൽ പൊലിഞ്ഞത്.
കൊല്ലപ്പെടുന്നവരിൽ ഭൂരിപക്ഷവും ആദിവാസി ഗോത്രവർഗങ്ങളിലും ദളിത് വിഭാഗങ്ങളിലും പെടുന്നവരാണ്. ചോദിക്കാനും പറയാനും ആരുമില്ലെന്ന തോന്നലുണ്ടോ സർക്കാറിന്? ആദിവാസികൾക്കും ദലിത് വിഭാഗങ്ങൾക്കും വേണ്ടി നിലകൊള്ളുന്നു എന്ന് പറയപ്പെടുന്ന സാമൂഹിക സംഘടനകളും സാമൂഹ്യപ്രവർത്തകരും 'ആക്ടിവിസ്റ്റുകളും' പാലിക്കുന്ന മൗനത്തിലാണ് ഞാൻ ആശങ്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

