പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു
text_fieldsകൊച്ചി: ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ വായ്പയെടുത്തതടക്കം കേസുകളിൽ മുൻ എം.എൽ.എ പി.വി. അൻവറിനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) മണിക്കൂറുകൾ ചോദ്യംചെയ്‌ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ 11ന് കൊച്ചി കടവന്ത്ര ഓഫിസിലെത്തിയ അൻവറിനെ രാത്രി 10ഓടെയാണ് വിട്ടയച്ചത്.
കേരള ഫിനാൻഷ്യൽ കോർപറേഷനിൽനിന്ന് (കെ.എഫ്.സി) കോടികളുടെ വായ്പയെടുത്തതുമായി ബന്ധപ്പെട്ട കേസിലടക്കമായിരുന്നു ചോദ്യംചെയ്യൽ. അഞ്ചുവർഷത്തിനിടെ ആസ്തിയിലുണ്ടായ വൻ വർധനവും ബിനാമി, ഇടപാടുകളും ചട്ടങ്ങൾ ലംഘിച്ച് വായ്‌പകൾ നേടിയതുമുൾപ്പെടെ കുറ്റകൃത്യങ്ങളിൽ ഇ.ഡി ഉദ്യോഗസ്ഥർ വിവരങ്ങൾ ആരാഞ്ഞു. ബിനാമികളുടെ ഉൾപ്പെടെ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നതായി നേരത്തേ നടത്തിയ റെയ്‌ഡിൽ കണ്ടെത്തിയിരുന്നു.
2016ൽ 14.38 കോടിയായിരുന്ന അൻവറിന്റെ ആസ്‌തി 2021ൽ 64.14 കോടിയായി ഉയർന്നത് ഇ.ഡി കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

