നിലമ്പൂരിൽ 'തെളിഞ്ഞ പിണറായി' തോൽക്കണം, 'ഒളിഞ്ഞ പിണറായി' ജയിക്കണം; പി.വി. അൻവർ
text_fieldsമലപ്പുറം: ജനങ്ങൾ തീരുമാനിക്കുന്ന ആളായിരിക്കും നിലമ്പൂർ എം.എൽ.എയെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി. അൻവർ. നിലമ്പൂരിൽ താൻ ജയിച്ചില്ലെങ്കിൽ തെളിഞ്ഞ പിണറായി തോൽക്കണമെന്നും അൻവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തെളിഞ്ഞ പിണറായിയും ഒളിഞ്ഞ പിണറായിയും തമ്മിലാണ് നിലമ്പൂരിൽ മത്സരം നടക്കുന്നത്. താൻ ജയിച്ചില്ലെങ്കിൽ തെളിഞ്ഞ പിണറായി തോൽക്കണം. ഒളിഞ്ഞ പിണറായി വിജയിക്കണം. എം. സ്വരാജിനെയാണ് താൻ തെളിഞ്ഞ പിണറായി എന്നതുകൊണ്ട് ഉദ്ദേശിച്ചതെന്നും അൻവർ വ്യക്തമാക്കി.
എന്റെ പോരാട്ടം പിണറായിസത്തിന് എതിരെയാണ്. ആര്യാടൻ ഷൗക്കത്തിന് എതിരെയല്ല. സ്ഥാനാർഥിയാകാനുള്ള ആര്യാടൻ ഷൗക്കത്തിന്റെ കഴിവിനെയാണ് ആണ് ചോദ്യം ചെയ്തതെന്നും അൻവർ പറഞ്ഞു.
പേഴ്സനൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷൻ വിഷയമടക്കം ഇടപെടേണ്ട പല വിഷയത്തിലും പ്രതിപക്ഷം ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും പി.വി. അൻവർ ആരോപിച്ചു.
വയനാട്ടിൽ 104 ആളുകൾ 14 ലക്ഷം രൂപ വാങ്ങി പിരിയുകയാണ്. പ്രതിപക്ഷം ഇടപെടേണ്ട വിഷയമാണിത്. മുഖ്യമന്ത്രിയുടെ കോളറിന് പിടിച്ച് പ്രതിപക്ഷം പൈസ വാങ്ങിക്കൊടുക്കണം. 767 കോടി രൂപ ജനങ്ങൾ കൊടുത്തതാണ്. 403 പേർക്കാണ് വീട് നഷ്ടപ്പെട്ടത്. ഒന്നേമുക്കാൽ കോടി രൂപ വീതം ഓരോരുത്തർക്കും നൽകേണ്ടതാണ്. ആ മനുഷ്യരെ പറ്റിച്ച് അവരുടെ നിസ്സഹായാവസ്ഥ ചോദ്യം ചെയ്യുകയാണ് പിണറായി സർക്കാർ.
അതിനെയൊക്കെ ചോദ്യം ചെയ്യാനാണ് പ്രതിപക്ഷം വേണ്ടതെന്നും അൻവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

