നിലമ്പൂരിൽ അൻവർ വെല്ലുവിളിയാകില്ല, യു.ഡി.എഫിന് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല
text_fieldsമലപ്പുറം: മുൻ എം.എൽ.എ പി.വി. അൻവറിനെ ചേർത്തുനിർത്തണമെന്നായിരുന്നു യു.ഡി.എഫ് ആഗ്രഹിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല. എന്നാൽ അൻവർ യു.ഡി.എഫിനെ പിന്തുണക്കാൻ തയാറായില്ല. താനും കുഞ്ഞാലിക്കുട്ടിയും പലതവണ അൻവറുമായി സംസാരിച്ചു. യു.ഡി.എഫ് നിലപാട് അറിയിചു. എന്നാൽ അൻവറിന്റെ ഭാഗത്ത്നിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ചർച്ചകൾ കൊണ്ട് അർഥമില്ലെന്ന് മനസിലായെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിലമ്പൂരിൽ യു.ഡി.എഫിന് ഒരുതരത്തിലുള്ള ആശങ്കയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. അൻവറിന്റെ സ്ഥാനാർഥിത്വം യു.ഡി.എഫിനെ ബാധിക്കുകയില്ല. നിലമ്പൂരിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. നിലമ്പൂരിലെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ആരു വന്നാലും രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

