അൻവറിന്‍റെ പാർക്ക്: രേഖകളുടെ ആധികാരികത പരിശോധിക്കാൻ കത്തയച്ചു
text_fieldsകോഴിക്കോട്: പി.വി അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്കുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കാൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് നടപടി തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി മലനീകരണ നിയന്ത്രണ ബോർഡ്, ഫയർ സേഫ്റ്റി വകുപ്പ്, ഇലക്ട്രിക്കൽ വിഭാഗം എന്നിവക്കാണ് പഞ്ചായത്ത് കത്ത് നൽകിയത്.
പാർക്കിന്‍റെ അനുമതി പുനഃപരിശോധിക്കാൻ നിയോഗിച്ച ഏഴംഗ ഉപസമിതിയുടെ ശിപാർശ പ്രകാരമാണ് പഞ്ചായത്തിന്‍റെ നടപടി. പാർക്കിന്‍റെ അനുമതി റദ്ദാക്കിയത് സംബന്ധിച്ച വിവരം രേഖാമൂലം കൂടരഞ്ഞി പഞ്ചായത്തിന് ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മാധ്യമങ്ങളിൽ വാർത്തകൾ വന്ന സാഹചര്യത്തിൽ പഞ്ചായത്ത് മെയിൽ അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
അതേസമയം, അൻവർ എം.എൽ.എയുടെ ബന്ധുവിന്റെ ഉടമസ്ഥതയിൽ ഉൗർങ്ങാട്ടിരി ചീങ്കണ്ണിപ്പാലിയിലുള്ള തടയണ നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കാൻ വീണ്ടും ഹിയറിങ് നടത്താൻ വ്യാഴാഴ്ച തീരുമാനിച്ചിരുന്നു. ആഗസ്റ്റ് 30ന് ബന്ധപ്പെട്ട കക്ഷികളുടെ സാന്നിധ്യത്തിൽ പരിശോധന നടക്കും.
പെരിന്തൽമണ്ണ സബ് കലക്ടറുടെ നേതൃത്വത്തിൽ രേഖകളുടെ പരിശോധന നടന്നെങ്കിലും സ്ഥലമുടക്കുേവണ്ടി ഹാജരായ അഭിഭാഷകൻ സഫറുല്ല കൂടുതൽ സമയം േവണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഹിയറിങ് നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
