Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവർ എം.എൽ.എ...

പി.വി. അൻവർ എം.എൽ.എ ആഫ്രിക്കയിൽ നിന്നും ഒരാഴ്​ചക്കകം നാട്ടിലെത്തും

text_fields
bookmark_border
പി.വി. അൻവർ എം.എൽ.എ ആഫ്രിക്കയിൽ നിന്നും ഒരാഴ്​ചക്കകം നാട്ടിലെത്തും
cancel

നിലമ്പൂർ: വ്യാപാര ആവശ‍്യങ്ങൾക്കായി വിദേശത്തേക്ക്​ പോയ പി.വി. അൻവർ എം.എൽ.എ ഒരാഴ്​ചക്കകം നാട്ടിലെത്തും. എം.എൽ.എ പേഴ്സനൽ സ്​റ്റാഫ് അംഗങ്ങളാണ് ഇക്കാര്യമറിയിച്ചത്​. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും എം.എൽ.എയുടെ അസാന്നിധ‍്യം ചർച്ചയായിരുന്നു. എം.എൽ.എ ഉടൻ മടങ്ങിവരുമെന്ന് സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. മോഹൻദാസും പറഞ്ഞു. ബിസിനസ് ആവശ്യത്തിനുള്ള വിദേശയാത്രയിൽ അസ്വാഭാവികതയില്ലെന്നും ജില്ല നേതൃത്വം വിശദീകരിച്ചു.

രണ്ട്​ മാസത്തിലധികമായി ആഫ്രിക്കയിലാണുള്ളതെന്നും ഉടൻ തിരിച്ചുവരുമെന്നും അടുത്തിടെ എം.എൽ.എയും വ്യക്തമാക്കിയിരുന്നു. പാർട്ടി ആവശ‍്യപ്പെട്ടാൽ നിലമ്പൂരിൽ വീണ്ടും മത്സരരംഗത്തുണ്ടാവുമെന്നും നിലമ്പൂരിലെ ജനങ്ങൾക്ക് തന്നിൽ പൂർണവിശ്വാസമുണ്ടെന്നും എം.എൽ.എ അറിയിച്ചതായി പേഴ്സനൽ സ്​റ്റാഫംഗം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PV Anvar MLALDF
Next Story