പി.വി അന്‍വര്‍ എം.എൽ.എയെ ഇ.ഡി ചോദ്യംചെയ്യുന്നു
text_fieldsകൊച്ചി: പി.വി അന്‍വര്‍ എം.എൽ.എയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യംചെയ്യുന്നു. ഇ.ഡിയുടെ കൊച്ചി ഓഫീസിലാണ് ചോദ്യംചെയ്യല്‍. ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്ക് എം.എൽ.എയെ വിളിച്ചുവരുത്തുകയായിരുന്നു.
മംഗലാപുരം ബെല്‍ത്തങ്ങാടിയിലെ ക്രഷര്‍ ഇടപാടിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യല്‍. ക്രഷറില്‍ 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ പി.വി അന്‍വര്‍ തട്ടിയെന്ന് പ്രവാസി എന്‍ജിനീയര്‍ നടുത്തൊടി സലീം പരാതി നൽകിയിരുന്നു. വിഷയം അന്വേഷിച്ച ക്രൈം ബ്രാഞ്ച് പി.വി. അൻവർ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പിവി അൻവർഇതിനു പിന്നാലെ പരാതിയിൽ ഇ.ഡിയും കേസെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

