Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.വി. അൻവറി​െൻറ...

പി.വി. അൻവറി​െൻറ ഭാര്യാപിതാവിൻെറ തടയണ 15 ദിവസത്തിനകം പൊളിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
പി.വി. അൻവറി​െൻറ ഭാര്യാപിതാവിൻെറ തടയണ 15 ദിവസത്തിനകം പൊളിക്കണമെന്ന്​ ഹൈകോടതി
cancel

കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ ഭാര്യാപിതാവി​െൻറ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലിയി​െല വിവാദ തടയണ 15 ദിവസത്തിനകം പൊളിച്ച്​ വെള്ളം ഒഴുക്കിവിടണമെന്ന്​ ഹൈകോടതി. തടയണ പൊളിക്കാനുള്ള മലപ്പുറം കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്​ദുൽ ലത്തീഫ് നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം. വെള്ളം ഒഴുക്കിവിടുന്ന കാര്യത്തിൽ 15 ദിവസത്തിനകം കലക്​ടർതന്നെ നടപടി ഉറപ്പാക്കണം​.​ കേസ്​ വീണ്ടും ജൂ​ൈ​ല രണ്ടിന്​ പരിഗണിക്കാൻ മാറ്റി.

ഹരജിക്കാരൻ തടയണയിലുണ്ടാക്കിയ വിടവ് വെള്ളം ഒഴുക്കിവിടാൻ പര്യാപ്തമല്ലെന്ന്​ ​വെള്ളിയാഴ്​ച കേസ്​ പരിഗണിക്ക​െവ കലക്ടർ കോടതിയെ അറിയിച്ചു. രണ്ട് നീരുറവയാണ് തടയണയിലേക്ക് വരുന്നത്. ഒഴുകിവരുന്ന അത്രയും വെള്ളംതന്നെ പുറത്തുപോകണം​. ഇത് നടപ്പാകണമെങ്കിൽ മുകളിൽ 12 മീറ്ററും താഴെ ആറുമീറ്ററും വീതിയുള്ള വിടവാണ് തടയണയിൽ വേണ്ടത്. 2000 ഘന മീറ്റർ മണ്ണ് മാറ്റിയാലേ ഇങ്ങനെ വിടവ് ഉണ്ടാക്കാനാകൂ.

ഇതിന് 15 ദിവസം വേണ്ടിവരുമെന്നും കലക്ടർ വിശദീകരിച്ചു. വെള്ളം ഒഴുക്കിവിടാതിരുന്നാൽ താഴെ താമസിക്കുന്നവർ ദുരന്തത്തിന്​ ഇരയാകാനുള്ള സാധ്യതയു​ണ്ടെന്നും കലക്​ടർ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ് 15 ദിവസത്തിനകം വെള്ളം ഒഴുക്കിവിടാൻ ജില്ല ദുരന്ത നിവാരണസമിതി ചെയർമാൻ എന്ന നിലയിൽ കലക്​ടർക്ക്​ നിർദേശം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - PV Anvar MLA Dam-Kerala News
Next Story