സി.പി.ഐക്കെതിരെ പ്രസ്താവന വേണ്ടെന്ന് പി.വി. അൻവറിന് സി.പി.എം നിർദേശം
text_fieldsമലപ്പുറം: സി.പി.ഐക്കെതിരെ പി.വി. അൻവർ എം.എൽ.എ നടത്തിയ പരാമർശങ്ങൾ മുന്നണിബന്ധം വഷളാവുന്ന രീതിയിലേക്ക് വളർന്നതോടെ സി.പി.എം മലപ്പുറം ജില്ല നേതൃത്വം ഇടപെട്ടു. പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് എം.എൽ.എക്ക് നിർദേശം നൽകി. ഇതോടെ വിവാദങ്ങൾക്ക് താൽക്കാലിക വിരാമമായി.
സി.പി.ഐയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ എഴുതി നൽകിയാൽ മതിയെന്നും പരസ്യപ്രതികരണം പല രീതിയിലും ദോഷം ചെയ്യുമെന്നും നേതൃത്വം അറിയിച്ചിരുന്നു. പാർട്ടി ഇത്തരമൊരു നിർദേശം നൽകിയതായി അൻവർ സ്ഥിരീകരിച്ചു.
2011ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചത് മുതൽ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ ഒരു വിഭാഗം സി.പി.ഐയിൽ ചേർന്ന് തനിക്കെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അതിപ്പോഴും തുടരുന്നുവെന്നുമായിരുന്നു അദ്ദേഹത്തിെൻറ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
