പൊന്നാനിയിൽ പി.വി. അൻവറിന് കത്രിക; കപ്പും സോസറും അപരൻ അൻവറിന്
text_fieldsമലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലും മലപ്പുറത്തും മത്സരിക്കുന്ന സ്ഥാനാർഥികളുടെ അവസാന ചിത്രം തെളി ഞ്ഞതിന് പിന്നാലെ ഇവർക്ക് ചിഹ്നവും അനുവദിച്ചു. പൊന്നാനിയിലെ എൽ.ഡി.എഫ് സ്വതന്ത്രൻ പി.വി. അൻവർ കത്രിക അടയാളത്തിലാ ണ് ജനവിധി തേടുക.
2014ൽ ഇവിടെ എൽ.ഡി.എഫിലെ വി. അബ്ദുറഹിമാന് ലഭിച്ച കപ്പും സോസറും അന്‍വര്‍ പി.വി. ആലുംകുഴി എന്ന സ്വ തന്ത്ര സ്ഥാനാർഥിക്കാണ് ലഭിച്ചത്. മലപ്പുറത്ത് കപ്പും സോസറും പി.ഡി.പിയുടെ നിസാർ മേത്തർക്കാണ്. മലപ്പുറത്തും പൊന്നാനിയിലും എസ്.ഡി.പി.ഐ സ്ഥാനാർഥികൾ ഓട്ടോറിക്ഷ അടയാളത്തിലാണ് വോട്ട് ചോദിക്കുക. പൊന്നാനിയിൽ പി.ഡി.പിയുടെ പൂന്തുറ സിറാജിന് കുടമാണ് അടയാളം.
സ്ഥാനാർഥികളും ചിഹ്നവും
പൊന്നാനി
ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്)-ഏണി
പി.വി. അൻവർ (എൽ.ഡി.എഫ് സ്വത.)-കത്രിക
വി.ടി. രമ (ബി.ജെ.പി)-താമര
കെ.സി. നസീർ (എസ്.ഡി.പി.ഐ)-ഓട്ടോറിക്ഷ
പൂന്തുറ സിറാജ് (പി.ഡി.പി)-കുടം
ബിന്ദു (സ്വത.)-അലമാര
പി.എ. സമീറ (സ്വത.)-കട്ടിങ് പ്ലയർ
മുഹമ്മദ് ബഷീര്‍ നെച്ചിയന്‍ (സ്വത.)-ജനൽ
അന്‍വര്‍ പി.വി. ആലുംകുഴി (സ്വത.)-കപ്പും സോസറും
അന്‍വര്‍ പി.വി. റസീന മന്‍സിൽ (സ്വത.)-സ്റ്റാപ്ലര്‍
മുഹമ്മദ് ബഷീര്‍ കോഴിശ്ശേരി (സ്വത.)-ബാറ്റ്
മുഹമ്മദ് ബഷീര്‍ മംഗലശ്ശേരി (സ്വത.)-ടി.വി റിമോട്ട്
മലപ്പുറം
പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്)-ഏണി
വി.പി. സാനു (സി.പി.എം)-ചുറ്റിക അരിവാള്‍ നക്ഷത്രം
ഉണ്ണികൃഷ്ണന്‍ (ബി.ജെ.പി)-താമര
പി. അബ്ദുൽ മജീദ് ഫൈസി (എസ്.ഡി.പി.ഐ)-ഓട്ടോറിക്ഷ
പ്രവീണ്‍ കുമാര്‍ (ബി.എസ്.പി)-ആന
ഒ.എസ്. നിസാര്‍ മേത്തര്‍ (പി.ഡി.പി)-കപ്പും സോസറും
അബ്ദുസ്സലാം കെ.പി. (സ്വത.)-ഫുട്ബാൾ
എന്‍.കെ. സാനു (സ്വത.)-മോതിരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
