പി.വി. അൻവറിന് യു.ഡി.എഫിൽ അസോസിയേറ്റ് അംഗത്വം നൽകുന്നത് ആലോചനയിൽ -സണ്ണി ജോസഫ്
text_fieldsമലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവറിന് യു.ഡി.എഫിൽ അസോസിയേറ്റ് അംഗത്വം നൽകുന്നത് പരിഗണനയിലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അൻവർ തദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത് നല്ല കാര്യം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അദ്ദേഹത്തിന്റെ കക്ഷിയെ ഉൾപ്പെടെ കൂടുതൽ കക്ഷികളെ യു.ഡി.എഫിൽ അസോസിയേറ്റ് മെമ്പറാക്കുന്നത് ഞങ്ങൾ ആലോചിച്ചുവരികയാണ്. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് അൻവർ യു.ഡി.എഫിന്റെ ഭാഗമാകാനാണ് സാധ്യത. രാഷ്ട്രീയ നേതാവായ പി.വി. അൻവറിന് നേരെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങൾക്കെല്ലാം ചില രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടെന്ന് വേണം സാമാന്യേന മനസിലാക്കാൻ. ഇത്തരം അന്വേഷണത്തെ പ്രതിരോധിക്കാൻ അദ്ദേഹത്തിനുതന്നെ ശേഷിയുണ്ട്. തെക്കൻ ജില്ലകളിൽ ലീഗിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം യു.ഡി.എഫ് നേതൃത്വം ഇടപെട്ട് പരിഹരിച്ചിട്ടുണ്ട് -സണ്ണി ജോസഫ് കൂട്ടിചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

