Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുറ്റിങ്ങൽ...

പുറ്റിങ്ങൽ വെടിക്കെട്ട്​ അന്വേഷണം മറ്റ് ഏജൻസിയെ ഏൽപ്പിക്കണമോയെന്ന്​ ഹൈകോടതി

text_fields
bookmark_border
highcourt
cancel

കൊച്ചി: പുറ്റിങ്ങൽ വെടിക്കെട്ട്​ ദുരന്തവുമായി ബന്ധ​പ്പെട്ട അന്വേഷണം മുതിർന്ന ഉദ്യോഗസ്​ഥർക്ക്​ കൈമാറുകയോ മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുകയോ ചെയ്യേണ്ടതുണ്ടോയെന്ന്​ ഹൈകോടതി. ഇത്​ സംബന്ധിച്ച്​ നിലപാട്​ വ്യക്​തമാക്കി പൊലീസ്​ റിപ്പോർട്ട്​ സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. കേസ്​ ഫയൽ പരിശോധിച്ച്​ ഇക്കാര്യത്തിൽ ഡി.ജി.പി തീരുമാനമെടുക്കണമെന്ന മുൻ ഉത്തരവി​​െൻറ തുടർച്ചയായാണ്​​ ഡിവിഷൻബെഞ്ചി​​െൻറ നിർദേശം.

പുറ്റിങ്ങല്‍ അന്വേഷണം തൃപ്​തികരമല്ലെന്നും സി.ബി.ഐക്ക് വിടണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച്​ നൽകിയിട്ടുള്ള ഒരു കൂട്ടം ഹരജികളാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​. സംഭവവുമായി ബന്ധപ്പെട്ട്​ ഭരണകൂടത്തി​​​േൻറയും പൊലീസി​​െൻറയും നപടികളിൽ ഇടപെടാനും സഹായിക്കാനും  വിവിധ തലത്തിലുള്ളവർ ശ്രമം നടത്തിയെന്നുള്ള സുപ്രധാനമായ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ്​ ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരുടെ അന്വേഷണം ആവശ്യമുണ്ടോയെന്ന്​ വ്യക്​തമാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്​.  

2016 ഏപ്രിൽ 10ന് പുലർച്ചെയാണ് കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിൽ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തം നടന്നത്. നിലവിലെ ക്രൈംബ്രാഞ്ച്​ അന്വേഷണം കാര്യക്ഷമമല്ലെന്ന്​ ആ​േരാപിച്ചാണ്​ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ ഹരജി നൽകിയിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtkerala newsputtingal fire tragedymalayalam news
News Summary - Puttingal Fire Tragedy in Kerala High Court -Kerala News
Next Story