Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈപ്പിനിൽ പുലർച്ചെ...

വൈപ്പിനിൽ പുലർച്ചെ നിരോധനാജ്ഞ; ​െപാലീസ്​ കാവലിൽ എൽ.പി.ജി പദ്ധതി നിർമാണം പുനരാരംഭിച്ചു

text_fields
bookmark_border
വൈപ്പിനിൽ പുലർച്ചെ നിരോധനാജ്ഞ; ​െപാലീസ്​ കാവലിൽ എൽ.പി.ജി പദ്ധതി നിർമാണം പുനരാരംഭിച്ചു
cancel

വൈപ്പിൻ: പുതുവൈപ്പിൽ നാട്ടുകാരുടെ സന്ധിയില്ലാ സമരത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യൻ ഓയിൽ കോർപറേഷ​​​െൻറ എൽ.പി.ജി സംഭരണി പദ്ധതിയുടെ നിർമാണം വൻ പൊലീസ് സന്നാഹത്തോട പുനരാരംഭിച്ചു. പ്രക്ഷോഭം കണക്കിലെടുത്ത്​ തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ കലക്ടർ എളങ്കുന്നപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ഐ.ജിയു​െടയും കൊച്ചി സിറ്റി പൊലീസ് കമീഷണറുടെയും നേതൃത്വത്തിൽ വനിത പൊലീസ് അടക്കം അഞ്ഞൂറോളം പൊലീസുകാരാണ് എത്തിയത്. നിർമാണം ആരംഭിക്കാൻ യന്ത്രങ്ങളും തൊഴിലാളികളും രാത്രിതന്നെ സ്ഥലത്തെത്തി. എക്​സ്​കവേറ്റർ ഉപയോഗിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

പൊലീസ് സമരസമിതിയുടെ പന്തൽ പൊളിച്ചുനീക്കി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19ാം വാർഡ് ഒഴിച്ച് 13 മുതൽ 23 വരെ വാർഡുകളിലും കോർപറേഷ​ന്‍റെ ഒന്നാം ഡിവിഷനിൽപെട്ട ഫോർട്ട് വൈപ്പിൻ മേഖലയിലുമാണ് നിരോധനാജ്ഞ. സംഘർഷസാധ്യത കണക്കിലെടുത്ത്​ കൊച്ചി കോർപറേഷൻ ഒന്നാംഡിവിഷനിലും നിരോധനാജ്​ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

45 ശതമാനത്തോളം തീർന്ന പദ്ധതിക്കെതിരെ നടത്തുന്ന സമരം അനാവശ്യമാണെന്നാണ് അധികൃതർ പറയുന്നത്. പദ്ധതിക്ക് എല്ലാവിധ അനുമതിയും കോടതിവിധിയും ലഭിച്ച സാഹചര്യത്തിലാണ് നിർമാണം പുനരാരംഭിക്കുന്നതെന്നും ഇവർ വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puthuvype lpg terminal
News Summary - puthuvype lpg terminal construction-kerala news
Next Story