Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുവൈപ്പിന്‍ ഐ.ഒ.സി...

പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്‍റ് നിര്‍മാണം പുനരാരംഭിക്കുന്നു; സ്ഥലത്ത് നിരോധനാജ്ഞ

text_fields
bookmark_border
പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാന്‍റ് നിര്‍മാണം പുനരാരംഭിക്കുന്നു; സ്ഥലത്ത് നിരോധനാജ്ഞ
cancel

കൊച്ചി: എറണാകുളം പുതുവൈപ്പിന്‍ ഐ.ഒ.സി പ്ലാൻറ്​ നിര്‍മാണം ഇന്ന്​ പുനഃരാരംഭിക്കും. പദ്ധതിക്കെതിരായ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊച്ചി നഗരസഭ ഒന്നാം ഡിവിഷനിലും എളംകുന്നപ്പുഴ പഞ്ചായത്തിലെ 11 വാർഡുകളിലുമാണു നിയന്ത്രണം.

പൊലീസ് സുരക്ഷയില്‍ നിര്‍മാണ സാമഗ്രികള്‍ സ്ഥലത്തെത്തിച്ചു. ഞായറാഴ്ച അര്‍ദ്ധ രാത്രിയോടെ വൻ പൊലീസ് സന്നാഹമാണ്​ പുതുവൈപ്പിലെത്തിയത്.

ഐ.ഒ.സി പ്ലാൻറ്​ പരിസരം പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. പ്ലാൻറ്​ നിർമാണത്തിനെതിരെ രണ്ടു വർഷം മുമ്പ്​ വൻ പ്രതിഷേധം ഉയർന്നിരുന്നു. സംഘർഷ സാധ്യത മുന്നിൽ കണ്ടാണ് പൊലീസ് സുരക്ഷാ സംവിധാനങ്ങളൊരുക്കിയിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ജില്ല കലക്ടർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puthuvype lpg terminal
News Summary - Puthuvaipin IOC Plant - Kerala news
Next Story