Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി വാസവനോട്,...

മന്ത്രി വാസവനോട്, ഇ​സി​ജി എ​ടു​ക്ക​ണേ​ൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാ​മ്പാ​ടി​ക്ക് പോ​രൂവെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ

text_fields
bookmark_border
Rahul Mamkootathil
cancel

പു​തു​പ്പ​ള്ളി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പരാജയപ്പെട്ട ഇ​ട​തു​മുന്നണിയെ പ​രി​ഹ​സി​ച്ച് ‌യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ. ചാ​ണ്ടി ഉ​മ്മ​ന്‍റെ ഭൂ​രി​പ​ക്ഷം ക​ണ്ടി​ട്ട് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​.പി.എം നേ​താ​ക്ക​ൾ​ക്ക് അ​ത്യാ​വ​ശ്യ​ത്തി​ന് ഇ​.സി.ജി എ​ടു​ക്ക​ണ​മെ​ന്ന് തോ​ന്നി​യാ​ൽ ഉ​മ്മ​ൻ ചാ​ണ്ടി കൊ​ണ്ടു​വ​ന്ന പാ​മ്പാ​ടി​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോരുവെന്ന് രാ​ഹു​ൽ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ഭി​മാ​നം വാ​നോ​ളം ഉ​യ​ര്‍​ത്തു​ന്ന നേട്ട​മാ​ണി​ത്. മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ റോ​ഡു​ക​ൾ കു​റ​ച്ച് കു​ണ്ടും കു​ഴി​യും നി​റ‍​ഞ്ഞ​താ​ണെ​ങ്കി​ലും ഉ​മ്മ​ൻ ചാ​ണ്ടി​യും യു.ഡി.​എ​ഫും ജ​ന​ങ്ങ​ളു​മാ​യു​ള്ള റോ​ഡ് വ​ള​രെ സ്മൂ​ത്താ​യി പോ​കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കാ​മെ​ന്നും ‌രാഹുൽ പ​റ​ഞ്ഞു.

മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പു​തു​പ്പ​ള്ളി​യി​ല്‍ ഇ​.സി.​ജി എ​ടു​ക്കാ​ന്‍ പോ​ലും സൗ​ക​ര്യ​മി​ല്ലെ​ന്ന് മന്ത്രി വി.എൻ. വാ​സ​വ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍റെ വി​ജ​യാ​ഘോ​ഷ പ്ര​ക​ട​ന​ത്തി​നി​ടെ ഇ​ട്ട ഫേ​സ്ബു​ക്ക് വീ​ഡി​യോ​യി​ലൂ​ടെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പ്രതികരിച്ചത്. കഴിഞ്ഞ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം പുറ​ത്തുവരുന്നതോടെ കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Puthuppally bye election
News Summary - Puthuupally victory: Facebook post on Rahul Mamkootathil
Next Story