Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുപ്പള്ളി: ഇന്നുമുതൽ...

പുതുപ്പള്ളി: ഇന്നുമുതൽ ഡ്രൈഡേ, നിയന്ത്രണങ്ങൾ ശക്തമാക്കി

text_fields
bookmark_border
പുതുപ്പള്ളി: ഇന്നുമുതൽ ഡ്രൈഡേ, നിയന്ത്രണങ്ങൾ ശക്തമാക്കി
cancel

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച മു​ത​ൽ വെ​ള്ളി​യാ​ഴ്ച വ​രെ പു​തു​പ്പ​ള്ളി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ മ​ദ്യ​നി​രോ​ധ​നം (ഡ്രൈ ​ഡേ) ഏ​ർ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആ​റ്​ മു​ത​ൽ പോ​ളി​ങ് ദി​ന​മാ​യ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ്​ വ​രെ​യും വോ​ട്ടെ​ണ്ണ​ൽ ദി​വ​സ​മാ​യ എ​ട്ടി​ന് പു​ല​ർ​ച്ചെ 12 മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യു​മാ​ണ് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

വോ​ട്ടെ​ടു​പ്പ് വീ​ണ്ടും ന​ട​ത്തേ​ണ്ടി​വ​ന്നാ​ൽ ആ ​ദി​വ​സ​ത്തി​നും ഡ്രൈ​ഡേ ബാ​ധ​ക​മാ​യി​രി​ക്കും.​ഡ്രൈ​ഡേ കാ​ല​യ​ള​വി​ൽ പു​തു​പ്പ​ള്ളി നി​യോ​ജ​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഹോ​ട്ട​ൽ, ഭോ​ജ​ന​ശാ​ല​ക​ൾ, മ​റ്റേ​തെ​ങ്കി​ലും ക​ട​ക​ൾ, പൊ​തു-​സ്വ​കാ​ര്യ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ദ്യ​മോ സ​മാ​ന​മാ​യ വ​സ്തു​ക്ക​ളോ വി​ൽ​ക്കാ​നോ ന​ൽ​കാ​നോ വി​ത​ര​ണം ചെ​യ്യാ​നോ പാ​ടി​ല്ല.​മ​ദ്യ​ക്ക​ട​ക​ൾ, ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റാ​റ​ന്‍റു​ക​ൾ, ക്ല​ബു​ക​ൾ, തു​ട​ങ്ങി​യി​വി​ട​ങ്ങ​ളി​ൽ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ആ​ർ​ക്കും മ​ദ്യം വി​ൽ​ക്കാ​നോ വി​ള​മ്പാ​നോ പാ​ടി​ല്ല.

മ​ദ്യം കൈ​വ​ശം വെ​ക്കാ​നും വി​ത​ര​ണം ചെ​യ്യാ​നും പ​ല​വി​ഭാ​ഗ​ത്തി​ലു​ള്ള ലൈ​സ​ൻ​സു​ക​ളു​ണ്ടെ​ങ്കി​ലും ക്ല​ബു​ക​ൾ, സ്റ്റാ​ർ ഹോ​ട്ട​ലു​ക​ൾ, റെ​സ്റ്റോ​റ​ന്‍റു​ക​ൾ എ​ന്നി​വ​ക്കും ഈ ​ദി​വ​സ​ങ്ങ​ളി​ൽ മ​ദ്യം ന​ൽ​കാ​ൻ അ​നു​മ​തി​യി​ല്ല. വ്യ​ക്തി​ക​ൾ​ക്ക്​ കൈ​വ​ശം വെ​ക്കാ​വു​ന്ന മ​ദ്യ​ത്തി​ന്‍റെ അ​ള​വ് ഈ ​കാ​ല​യ​ള​വി​ൽ വെ​ട്ടി​ക്കു​റ​ക്കു​ന്ന​തും ലൈ​സ​ൻ​സി​ല്ലാ​തെ മ​ദ്യം സൂ​ക്ഷി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള എ​ക്‌​സൈ​സ് നി​യ​മ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തു​മാ​ണെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrydayPuthuppally Byelection
News Summary - Puthuppally: Dryday from today, restrictions tightened
Next Story