Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുപ്പള്ളിയിലെ പുതുമണവാളനായി ചാണ്ടി ഉമ്മൻ

text_fields
bookmark_border
റെക്കോഡ് ജയത്തോടെ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി
പുതുപ്പള്ളിയിലെ പുതുമണവാളനായി ചാണ്ടി ഉമ്മൻ
cancel
camera_alt

റെക്കോഡ് വിജയത്തിനുശേഷം മാതാവ് മറിയാമ്മ ഉമ്മനിൽനിന്നും അനുഗ്രഹം വാങ്ങുന്ന ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയിലെ പുതുമണവാളനായി ചാണ്ടി ഉമ്മൻ. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് വിജയമാണ് ചാണ്ടി ഉമ്മൻ നേടിയിരിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് വിജയമാണ് അദ്ദേഹം സ്വന്തം പേരിലാക്കിയിരിക്കുന്നത്.

രാവിലെ 8.25ഓടെ വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ വ്യക്തമായ ലീഡുമായാണ് ചാണ്ടി ഉമ്മൻ മുന്നേറിയത്. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലെ വോട്ടെണ്ണൽ കേ​ന്ദ്ര​ത്തി​ൽനിന്നും ആദ്യ ഫലസൂചന വന്നപ്പോൾ തന്നെ ചിത്രം വ്യക്തമായിരുന്നു.

തിരുവനന്തപുരത്ത് വോട്ടെണ്ണൽ ടി.വിയിൽ കാണുന്ന യു.ഡി.എഫ് നേതാക്കൾ

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമായിരുന്നു പോളിങ്. ഏഴു സ്ഥാനാർഥികൾ മത്സരിച്ചെങ്കിലും ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി മ​ക​ൻ ചാ​ണ്ടി ഉ​മ്മൻ തന്നെ മതിയെന്ന് ഉറപ്പിച്ചിരിക്കുന്നു പുതുപ്പള്ളിയിലെ വോട്ടർമാർ.

വോട്ടെടുപ്പ് തീരുന്നതിന് മുമ്പ് വൻ ലീഡുയർത്തി വിജയം ഉറപ്പിച്ചതോടെ തന്നെ ചാണ്ടി ഉമ്മൻ പിതാവിന്‍റെ കബറിടത്തിലെത്തി. മുട്ടുകുത്തി കബറിടത്തിൽ ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു. തുടർന്ന് പള്ളിയിലെത്തി പ്രാർത്ഥിച്ചു. ശേഷം മാതാവ് മറിയാമ്മ ഉമ്മനിൽനിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - puthuppally bye election victory for Chandy Oommen
Next Story