Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൗണ്ടിങ് സെന്‍ററിന്...

കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ

text_fields
bookmark_border
കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ
cancel
camera_alt

വോട്ടെണ്ണൽ തുടങ്ങുന്നതിന് മുമ്പ് കൗണ്ടിങ് സെന്‍ററിന് പുറത്ത് മുദ്രാവാക്യങ്ങൾ മുഴക്കുന്ന യു.ഡി.എഫ് പ്രവർത്തകർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിക്കാനിരിക്കെ കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശാരവങ്ങളുമായി യു.ഡി.എഫ് പ്രവർത്തകർ. വോട്ടെണ്ണുന്നതിന് മുമ്പ് തന്നെ കൊടികളും ബാനറുകളുമായി മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ഒരുമിച്ച് കൂടിയിട്ടുണ്ട്.

കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ ചിത്രങ്ങളുമായാണ് എത്തിയത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തന്നെ ജയിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്. കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജി​ലെ കേ​ന്ദ്ര​ത്തി​ലാണ് വോട്ടെണ്ണൽ.

ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 72.86 ശതമാനമാണ് പോളിങ്. ഏഴു സ്ഥാനാർഥികളാണ് മത്സരിച്ചത്. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് യു.ഡി.എഫ് സ്ഥാനാർഥി. ജെയ്ക് സി. തോമസാണ് ഇടതു സ്ഥാനാർഥി. എൻ.ഡി.എ സ്ഥാനാർഥി ലിജിൻ ലാൽ ആണ്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പി​ൻ​ഗാ​മി​യാ​യി മ​ക​ൻ ചാ​ണ്ടി ഉ​മ്മ​നോ അ​തോ ര​ണ്ട്​ ത​വ​ണ അ​ദ്ദേ​ഹ​ത്തോ​ട്​ പ​രാ​ജ​യ​പ്പെ​ട്ട ജെ​യ്ക്​ സി. ​തോ​മ​സോ വ​രു​മോ​യെ​ന്ന​താ​ണ്​ രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:breakingputhuppally bye election
News Summary - puthuppally bye election counting day news
Next Story