Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിണറായി...

പിണറായി ‘ക്യാപ്​റ്റൻസി’ക്ക്​ ഇളക്കം; പുത്തനുണർവിൽ യു.ഡി.എഫ്​

text_fields
bookmark_border
പിണറായി ‘ക്യാപ്​റ്റൻസി’ക്ക്​ ഇളക്കം; പുത്തനുണർവിൽ യു.ഡി.എഫ്​
cancel
camera_alt

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ്​ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർക്ക്​ നന്ദി അറിയിച്ച്​ ചാണ്ടി ഉമ്മൻ മണ്ഡലത്തിൽ നടത്തിയ പദയാത്രക്കിടെ പൂക്കൾ നൽകി സ്വീകരിക്കുന്നവർ

തി​രു​വ​ന​ന്ത​പു​രം: പു​തു​പ്പ​ള്ളി​പ്പോ​ര​ട​ങ്ങു​മ്പോ​ൾ പ്ര​തി​പ​ക്ഷ​ത്ത്​ പു​ത്തു​നു​ണ​ർ​വ്. തു​ട​ർ​ഭ​ര​ണ​ത്തി​ൽ ത​ക​ർ​ന്നു​പോ​യ ആ​ത്മ​വി​ശ്വാ​സം യു.​ഡി.​എ​ഫ്​ തൃ​ക്കാ​ക്ക​ര​യി​ൽ തി​രി​ച്ചു​പി​ടി​ച്ച​ത്​ പു​തു​പ്പ​ള്ളി​യി​ൽ പു​തു​ക്കി. ചാ​ണ്ടി ഉ​മ്മ​ന്‍റെ റെ​ക്കോ​ഡ്​ വി​ജ​യം ന​ൽ​കു​ന്ന ഊ​ർ​ജ​മാ​കും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നെ ന​യി​ക്കു​ക. ഉ​മ്മ​ൻ ചാ​ണ്ടി അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ തു​ട​ർ​ച്ച​യാ​യി ജ​യി​ച്ചു​വ​ന്നു​വെ​ങ്കി​ലും പു​തു​പ്പ​ള്ളി കോ​ൺ​ഗ്ര​സ്​ മ​ണ്ഡ​ല​മ​ല്ല. എ​ട്ടി​ൽ ആ​റ്​ പ​ഞ്ചാ​യ​ത്ത്​ ഇ​ട​തു​പ​ക്ഷം ഭ​രി​ക്കു​ന്ന പു​തു​പ്പ​ള്ളി​യി​ൽ ചാ​ണ്ടി ഉ​മ്മ​നെ ഇ​റ​ക്കു​മ്പോ​ൾ സ​ഹ​താ​പ​ത്തി​ൽ മാ​ത്ര​മാ​യി​രു​ന്നു പ്ര​തീ​ക്ഷ. റെ​ക്കോ​ഡ്​ ഭൂ​രി​പ​ക്ഷം സ​ഹ​താ​പ ത​രം​ഗ​ത്തി​നു​മ​പ്പു​റം ഭ​ര​ണ​വി​രു​ദ്ധ വോ​ട്ടു​ക​ളാ​ണ്.

ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ സ്വ​ർ​ണ​ക്ക​ട​ത്ത്, സ്​​പ്രിം​ഗ്​​ള​ർ ഉ​ൾ​പ്പെ​ടെ ആ​ക്ഷേ​പ​ങ്ങ​ൾ പ​ല​തു​ണ്ടാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ പ്ര​മു​ഖ​ൻ ശി​വ​ശ​ങ്ക​ർ അ​റ​സ്റ്റി​ലാ​യി​ട്ടും സ്വ​പ്ന സു​രേ​ഷ്​ ഉ​യ​ർ​ത്തി​വ​ട്ട ആ​രോ​പ​ണ​ങ്ങ​ളു​ടെ കൊ​ടു​ങ്കാ​റ്റ്​ പി​ണ​റാ​യി വി​ജ​യ​ൻ അ​തി​ജീ​വി​ച്ചു. തു​ട​ർ​ഭ​ര​ണ​ത്തി​ന്‍റെ പ്ര​ഭ​യി​ൽ പ്ര​തി​പ​ക്ഷ​ത്തെ വ​ക​വെ​ക്കാ​തെ മു​ന്നോ​ട്ടു​​നീ​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി​യെ​യാ​ണ്​ പി​ന്നീ​ട്​ ക​ണ്ട​ത്. പ്ര​ള​യ​ത്തി​ന്‍റെ​യും കോ​വി​ഡി​ന്‍റെ​യും ദു​രി​ത​കാ​ല​ത്തെ ധീ​ര​മാ​യി ന​യി​ച്ച ര​ക്ഷ​​ക​നെ​ന്ന പ്ര​തി​ച്ഛാ​യ​യാ​ണ്​ പി​ണ​റാ​യി വി​ജ​യ​ന്​ തു​ണ​യാ​യ​ത്. ഇ​പ്പോ​ൾ അ​ത​ല്ല സ്ഥി​തി.

ഓ​ണ​ക്കാ​ല​ത്ത്​ പാ​വ​​ങ്ങ​ൾ​ക്കു​ള്ള കി​റ്റ്​ പോ​ലും പാ​ളി. സ​പ്ലൈ​കോ​യി​ൽ സ​ബ്​​സി​ഡി സാ​ധ​ന​ങ്ങ​ളു​ണ്ടാ​യി​ല്ല. ബ​ജ​റ്റി​ൽ വ​ന്ന ഇ​ന്ധ​ന സെ​സി​ന്​ പു​റ​മെ, വെ​ള്ള​ക്ക​ര​വും വൈ​ദ്യു​തി നി​ര​ക്കും കെ​ട്ടി​ട നി​കു​തി​യു​മെ​ല്ലാം കൂ​ടി. കു​ടും​ബ ബ​ജ​റ്റി​ലു​ണ്ടാ​ക്കു​ന്ന താ​ള​പ്പി​ഴ വോ​ട്ടി​ങ്​​ യ​ന്ത്ര​ത്തി​ൽ പ്ര​തി​ഫ​ലി​ക്കു​മെ​ന്നു​റ​പ്പ്. മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ടി​ട്ട്​ മാ​സം ഏ​ഴാ​യി. വി​വാ​ദ ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ​നി​ന്ന്​ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യു​ടെ ക​മ്പ​നി സേ​വ​ന​മൊ​ന്നും ന​ൽ​കാ​തെ വ​ൻ​തു​ക കൈ​പ്പ​റ്റി​യെ​ന്ന ക​ണ്ടെ​ത്ത​ൽ തെ​ളി​വ്​ സ​ഹി​ത​മാ​ണ്​ പു​റ​ത്തു​വ​ന്ന​ത്.

സ്വ​ർ​ണ​ക്ക​ട​ത്തും ബി​രി​യാ​ണി ചെ​മ്പും പു​ച്ഛി​ച്ച്​ ത​ള്ളി​യ പി​ണ​റാ​യി വി​ജ​യ​​ന്​ മ​ക​ൾ​ക്ക്​ നേ​രെ​യു​ള്ള മാ​സ​പ്പ​ടി നി​ഷേ​ധി​ക്കാ​ൻ പോ​ലു​മാ​കാ​ത്ത നി​ല​യി​ലാ​ണ്. ​​പു​തു​പ്പ​ള്ളി​യി​ൽ പി​ണ​റാ​യി ന​യി​ച്ച പ്ര​ചാ​ര​ണ​ത്തി​ൽ മു​മ്പ​ത്തെ ആ​വേ​ശ​മു​ണ്ടാ​യി​രു​ന്നി​ല്ല. ​ പി​ണ​റാ​യി വി​ജ​യ​ൻ നേ​രി​ട്ട്​ നി​ർ​ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി ജെ​യ്ക്ക്​ സി. ​തോ​മ​സ്​ സി.​പി.​എം പ്ര​തീ​ക്ഷി​ക്കാ​ത്ത ഭൂ​രി​പ​ക്ഷ​ത്തി​ന്​ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തു. കേ​ര​ള​ത്തി​ന്‍റെ ക്യാ​പ്​​റ്റ​ൻ പ​രി​വേ​ഷ​ത്തി​ൽ​നി​ന്ന്​ പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ്രാ​ഫ്​ താ​ഴേ​ക്കി​റ​ങ്ങു​ക​യാ​ണ്. പു​തു​പ്പ​ള്ളി ഫ​ലം ന​ൽ​കു​ന്ന സു​പ്ര​ധാ​ന സൂ​ച​ന അ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:puthupally election
News Summary - puthupally election
Next Story