Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുത്തുമലയിൽ ഉരുൾപൊട്ടിയതല്ല, ശക്തമായ മണ്ണിടിച്ചിൽ
text_fieldsbookmark_border
കൽപറ്റ: വയനാട്ടിലെ പുത്തുമലയിൽ നടന്നത് ഉരുൾപൊട്ടലല്ല, ശക്തമായ മണ്ണിടിച്ചിലാ ണെന്ന് ജില്ല മണ്ണുസംരക്ഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. ചുരുങ്ങിയ സമയത്തിനകം പെയ് ത അതിതീവ്രമഴയാണ് മണ്ണിടിച്ചിലിന് കാരണമായത്. കള്ളാടി എസ്റ്റേറ്റിലെ മഴമാപിനിയിൽ 24 മണിക്കൂറിൽ 510 മി.മീ. മഴ രേഖപ്പെടുത്തി.
ശരാശരി ഒന്നര മീറ്റർ ആഴത്തിലുള്ള മേൽമണ്ണ് ഒമ്പത് ഇടങ്ങളിൽനിന്നായി ഏകദേശം 20 ഹെക്ടറിൽനിന്ന് ഇടിഞ്ഞു താഴേക്ക് ഒഴുകി. 150ഓളം ഹെക്ടർ വിസ്തൃതിയിലുള്ള നീർത്തടപ്രദേശമാണ് ദുരന്തത്തിെൻറ ആഘാതം ഏറ്റുവാങ്ങിയത്.
ഏകദേശം അഞ്ചു ലക്ഷം ടൺ മണ്ണും അത്രതന്നെ ഘനമീറ്റർ െവള്ളവും അതിവേഗത്തിൽ ഒഴുകി എത്തിയതാണ് കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായത്. പാറയോടു ചേർന്ന മേൽമണ്ണ് വേർപെട്ട് അതിവേഗം താഴേക്ക് ഒഴുകി. മണ്ണുസംരക്ഷണ ഓഫിസർ പി.യു. ദാസ് ജില്ല കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
മണ്ണിടിച്ചിൽ തുടങ്ങിയ സ്ഥലത്തിെൻറ ഉയരം 1130 എം.എസ്.എൽ ആണ്. താഴ്ന്ന ഭാഗം 840 എം.എസ്.എൽ. ഉയരവ്യത്യാസം 290 മീറ്റർ. 1980ൽ തോട്ടവത്കരണത്തിൽ വ്യാപകമായി മരങ്ങൾ മുറിച്ച പ്രദേശമാണിത്. സമീപകാലത്ത് ഏലംകൃഷി വ്യാപിപ്പിക്കാനും ശ്രമങ്ങൾ നടന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story