You are here

പുത്തുമല അഴിമതിയും ക്രമക്കേടും; വിവാദം തുടരുന്നു

  • അന്വേഷണം ആവശ്യപ്പെട്ട്​ യു.ഡി.എഫ്​ വിജിലൻസിന്​ പരാതി നൽകി • ദുരിതാശ്വാസം മുതൽ പുനധിവാസ പ്രവർത്തനംവരെ അഴിമതിയിൽ മുങ്ങിയതായി ആ​േരാപണം

08:38 AM
23/06/2020
Puthumala-tragedy

കൽപറ്റ: ആളപായങ്ങളും കോടികളുടെ നഷ്​ടവും വരുത്തിയ പുത്തുമല ദുരന്തത്തിൽ ദുരിതാശ്വാസം മുതൽ പുനധിവാസ പ്രവർത്തനം വരെ അഴിമതിയിൽ മുങ്ങിയതായി ആ​േരാപിച്ച്​ യു.ഡി.എഫ്​ മേപ്പാടി പഞ്ചായത്ത്​ കമ്മിറ്റി വിജിലൻസനിന്​ പരാതി നൽകി. നിരവധി ക്രമക്കേടുകൾ നടന്നതായി യു.ഡി.എഫ്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 

പഞ്ചായത്തിൽനിന്നും റവന്യൂവകുപ്പിൽനിന്നും സാമ്പത്തികം കൈപ്പറ്റിയത്​ സി.പി.എമ്മി​​െൻറ പ്രവർത്തകനായ കരാറുകാരനാണെന്നും യു.ഡി.എഫ്​ ചെയർമാൻ ടി. ഹംസ, കൺവീനർ ബി. സുരേഷ്​ബാബു എന്നിവർ പറഞ്ഞു. എല്ലാ ടെൻഡറുകളും കരാറുകളും ഒരാൾതന്നെ നിർവഹിക്കുന്നതിൽ ദുരൂഹതയുണ്ട്​. പഞ്ചായത്തിനെതിരെയും യു.ഡി.എഫ്​ നേതാക്കൾ ആരോപണം ഉന്നയിച്ചു.

സർക്കാർ മൗനം പാലിക്കുകയും പഞ്ചായത്ത്​ ഒത്താശ ചെയ്യുകയും ചെയ്യു​േമ്പാൾ പുത്തുമല പുനധിവാസംതന്നെ വിവാദത്തിലാണെന്ന്​ അവർ പറഞ്ഞു. ദുരന്തമുണ്ടായപ്പോൾ മണ്ണിനടിയിൽപെട്ടവരെ കണ്ടെത്തുന്നതിന്​ നിരവധി മണ്ണുമാന്തി യന്ത്രങ്ങൾ പലരും സൗജന്യമായി വിട്ടുനൽകിയിരുന്നു. എന്നാൽ, ഇവയുടെ വാടകയിനത്തിൽ മൂന്നു ലക്ഷത്തിലേറെ രൂപ കരാറുകാരൻ കൈപ്പറ്റി. ഇതിനെക്കുറിച്ച്​ വിജലൻസ്​ അന്വേഷിക്കണം.

തോടുകളിലും റോഡുകളിലും അടിഞ്ഞുകൂടിയ മണ്ണ്​ മാറ്റുന്നതിന്​ 4.80 ലക്ഷം രൂപ ടെൻഡർ പോലും ഇല്ലാതെ നൽകി. പച്ചക്കാട്​ പ്രദേശത്തെ കർഷകരുടെ സ്ഥലത്തുനിന്ന്​ ഒഴുകി വന്ന കോടിക്കണക്കിനു രൂപയുടെ മരവും വിറകുകളും 1,75,000 രൂപക്ക്​ വിൽപന നടത്തിയതിൽ ഗുരുതര അഴിമതിയുണ്ട്​. 12 ലോഡ്​ മരം കടത്തി. ബാക്കി മരങ്ങൾ കടത്തുന്നത്​ തൽക്കാലം കലക്​ടർ തടഞ്ഞിട്ടുണ്ട്​. ടെൻഡർ നടപടികൾ പാലിക്കാതെയാണ്​ മരങ്ങൾ നൽകിയത്​. ദുരന്ത ബാധിതർ ഇപ്പോഴും വീടും സ്ഥലവും ഇല്ലാതെ കഷ്​ടപ്പെടുകയാണ്​. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന്​ പൂത്തകൊല്ലയിൽ എസ്​റ്റേറ്റ്​ ഭൂമിയിലെ ഏഴ്​ ഏക്കറിൽനിന്ന്​ തേയിലച്ചെടികൾ പറിച്ചു മാറ്റിയിട്ടുണ്ട്​. ഈ വകയിൽ 1,75,000 രൂപ കരാറുകരൻ കൈപ്പറ്റി. 

ടെൻഡർ നടപടികൾക്ക്​ ഗ്രാമപഞ്ചാത്ത്​ ഭരണസമിതിയുടെ അംഗീകാരം നേടിയിട്ടില്ല. മണ്ണ്​, മണൽ തുടങ്ങിയവ നീക്കുന്നതിന്​ 55 ലക്ഷം രൂപയും കരാറുകാരന്​ നൽകി. ഇതിനു പുറമെ ഒരു നടപടി ക്രമവും പാലിക്കാതെ ദുരിതാശ്വാസം പ്രവർത്തനങ്ങളുടെ പേരിൽ ലക്ഷങ്ങൾ ചെലവഴിച്ചിട്ടുണ്ടെന്നും യു.ഡി.എഫ്​ ഭാരവാഹികൾ പറഞ്ഞു. മുസ്​ലിം ലീഗ്​ പഞ്ചായത്ത്​ സെക്രട്ടറി പി.കെ. അഷ്​റഫും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

ആരോപണങ്ങൾ അടിസ്​ഥാനരഹിതം - പഞ്ചായത്ത്​ പ്രസിഡൻറ്​

മേപ്പാടി: പുത്തുമല ദുരിതാശ്വാസം മുതൽ പുനരധിവാസം വരെ അഴിമതിയിൽ മുങ്ങിയെന്ന യു.ഡി.എഫ്​ ആരോപണം അടിസ്​ഥാന രഹിതമാണെന്ന്​ മേപ്പാടി പഞ്ചായത്ത്​ പ്രസിഡൻറ്​ കെ.കെ. സഹദ്​ പറഞ്ഞു. റോഡ്​, തോട്​ തടസ്സങ്ങൾ നീക്കുന്ന ഒരു പ്രവൃത്തി മാത്രമാണ്​ പഞ്ചായത്ത്​ നടത്തിയത്​. ടെൻഡർ ക്ഷണിച്ച്​ രണ്ടു പത്രങ്ങളിൽ പരസ്യം നൽകി.

യു.ഡി.എഫ്​ ആരോപിക്കുന്ന കരാറുകാരൻ ഉൾപ്പെടെ അഞ്ചു പേർ പ​െങ്കടുത്തു. ഇതിൽ അഞ്ചുപേർക്കും പ്രവൃത്തികൾ നൽകി. മറ്റു പ്രവൃത്തികൾ എല്ലാം റവന്യൂ, വനം വകുപ്പുകളുടെ പരിധിയിൽ വരുന്നതാണ്.  അതിന്​ ഗ്രാമ പഞ്ചായത്തുമായി ബന്ധമില്ല- അദ്ദേഹം പറഞ്ഞു.
 

Loading...
COMMENTS