Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതുക്കാട് ബൈക്കിൽ...

പുതുക്കാട് ബൈക്കിൽ കാറിടിച്ച് റിട്ട. അധ്യാപകർ മരിച്ചു

text_fields
bookmark_border
accident-sympol
cancel

ആമ്പല്ലൂർ: കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വയോധികർ മരിച്ചു. റിട്ട. അധ്യാപകരായ വരന്തരപ്പിള്ളി ആലപ്പാട്ട ് തോട്ട്യാന്‍ ഈനാശു (76), മുത്രത്തിക്കര എരഞ്ഞിക്കാടന്‍ ജോസ് (65) എന്നിവരാണ് മരിച്ചത്. ദേശീയപാത പുതുക്കാട് സ​െൻററിൽ വെള്ളിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. റെയില്‍വേ സ്‌റ്റേഷനിലേക്ക്​ പോകാന്‍ ദേശീയപാത കടക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് വന്ന കാര്‍ ബൈക്കിൽ ഇടിക്കുകയായിരുന്നു. തെറിച്ച് വീണ ഇരുവരേയും തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജോസി​​െൻറ സഹോദരി ഭര്‍ത്താവാണ് ഈനാശു.

മാന്ദാംമംഗലം സ​െൻറ് സെബാസ്​റ്റ്യൻ ഹൈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു ജോസ്. ഭാര്യ: ഷെർളി. മക്കൾ: ജെറോൺ, ജെബിൻ, ജെസ്​റ്റി. മരുമക്കൾ: സജ്ന, ജിതിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് പറപ്പൂക്കര സ​െൻറ് ജോൺ പള്ളി സെമിത്തേരിയിൽ. വരന്തരപ്പിള്ളി സി.ജെ.എം സ്കൂളിൽ നിന്നാണ് ഈനാശു വിരമിച്ചത്. ഭാര്യ: ജോയ്സി. മക്കൾ: സിനി, സിജോ, ഫാ. സിൻഡോ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വരന്തരപ്പിള്ളി വിമലഹൃദയനാഥ ദേവാലയ സെമിത്തേരിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCar ghit ot CarPuthukkad
News Summary - Puthukkad Car ghit ot Car teo dead -Kerala News
Next Story