പുതുച്ചേരി രജിസ്ട്രേഷൻ: നികുതി വെട്ടിച്ചവർക്ക് ‘സുവർണാവസരം’
text_fieldsതിരുവനന്തപുരം: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്ത ിയവർക്ക് ‘സുവർണാവസരം’. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ ്റുന്നതിനുള്ള വ്യവസ്ഥകളിൽ ഇളവ്. നിലവിൽ, വാഹനങ്ങൾ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത ദിവസം മുതലുള്ള നികുതി അടച്ചാലേ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റാനാകൂ. മേൽവിലാസം മാറ്റുന്നതിന് പുതുേച്ചരി അടക്കം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എൻ.ഒ.സി എടുത്ത തീയതി മുതലുള്ള നികുതി അടച്ചാൽ ഇനി കേരളത്തിൽ രജിസ്ട്രേഷൻ നേടാം.
അഞ്ചുവർഷം മുമ്പ് രജിസ്റ്റർ ചെയ്ത വാഹനമാണെങ്കിലും ഫെബ്രുവരി ഒന്നിനാണ് എൻ.ഒ.സി എടുത്തതെങ്കിൽ ഇൗ തീയതി മുതലുള്ള നികുതി അടച്ചാൽ മതി. ഇതുമായി ബന്ധപ്പെട്ട എല്ലാ പിഴയും ഒഴിവാക്കുന്നെന്ന പ്രഖ്യാപനവും ബജറ്റിലുണ്ട്. ഇപ്പോൾ കോടതി വ്യവഹാരങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങൾക്കും ഇൗ ആനുകൂല്യം ബാധകമാണെന്നത് കേസുകെട്ടുമായി കോടതി കയറുന്ന വി.െഎ.പികൾക്കും ആശ്വാസമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
