കൊച്ചി വിമാനത്താവളത്തിൽ നഷ്ടപ്പെട്ട പഴ്സ് കിട്ടിയത് ലഖ്നോവിൽ നിന്ന്
text_fieldsനെടുമ്പാശ്ശേരി: വിമാനത്താവള കവാടത്തിനുസമീപം കളഞ്ഞുപോയ പണം അടങ്ങിയ പഴ്സ് സി.ഐ.എസ്.എഫ് അധികൃതര്‍ ഇടപെട്ട് ലഖ് നോ വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരനില്‍നിന്ന് കണ്ടെടുത്തു. തിങ്കളാഴ്ച വൈകീട്ട് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് ഏജന്‍സിയായ ഒമേഗ എൻറര്‍പ്രൈസസിലെ മാനേജർ കെ.എസ്. സജിത്തിെൻറ പണവും ലൈസന്‍സും തിരിച്ചറിയല്‍ കാര്‍ഡടക്കം വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സാണ് റോഡില്‍ കളഞ്ഞുപോയത്.
വൈകീട്ട് ആറിന് ചായകുടി കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. പഴ്സ് നഷ്ടപ്പെട്ടതോടെ വിമാനത്താവളത്തിലും വഴികളിലും തിരഞ്ഞെങ്കിലും കെണ്ടത്താനായില്ല. അരമണിക്കൂറിനുശേഷം സജിത്ത് വിമാനത്താവള കമ്പനിയുടെ സുരക്ഷചുമതലയുള്ള സി.ഐ.എസ്.എഫിെൻറ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചു. നിരീക്ഷണകാമറ ഉപയോഗിച്ച് പഴ്സ് കളഞ്ഞുകിട്ടിയ ആളെ കണ്ടത്താനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. വിമാനത്താവളത്തിലേക്ക് കാല്‍നടയായി വന്നയാൾ റോഡില്‍നിന്ന് പഴ്സ് എടുക്കുന്നത് പരിശോധനയിൽ കണ്ടു. സി.ഐ.എസ്.എഫ് ഇയാളുടെ സഞ്ചാരം നിരീക്ഷിച്ചു. അതിനിടെ, 7.20നുള്ള ലഖ്നോ വിമാനത്തില്‍ ഇയാള്‍ പുറപ്പെട്ടതായും തെളിഞ്ഞു.
സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ലഖ്നോ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് അധികൃതരുമായി ബന്ധപ്പെട്ടു. വിമാനത്താവളത്തില്‍ ഇറങ്ങി പുറത്തിറങ്ങുന്നതിനുമുമ്പ് ദേഹപരിശോധന നടത്തുന്നതിനിടെ ഇയാളിൽനിന്ന് പഴ്സ് കണ്ടെടുത്തു. പരാതി ഇല്ലാതിരുന്നതിനാല്‍ യാത്രക്കാരനെ താക്കീത് നല്‍കി വിട്ടു. ബുധനാഴ്ച ലഖ്നോയിൽനിന്ന് വിമാനത്തിൽ എത്തിച്ച പഴ്സ് സജിത്തിെന സി.ഐ.എസ്.എഫ് ഒാഫിസിൽ വിളിച്ചുവരുത്തി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
