പുന്ന നൗഷാദ് വധം: തുമ്പില്ലാതെ മൂന്നാംദിനം ; പൊലീസിനെതിരെ കുടുംബം
text_fieldsചാവക്കാട്: പുന്നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുതുവീട്ടില്‍ നൗഷാദ് കൊല്ലപ്പെട്ട് മൂന്ന് ദിനം പിന്നിടുമ്പോള്‍ പൊലീസിന് പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ദൃക്സാക്ഷികൾ പൊലീസിന് നൽകിയിട്ടും പൊലീസിന് മുന്നോട്ട് പോകാൻ കഴിഞ്ഞിട്ടില്ല എന്ന ആരോപണമുണ്ട്. വൈകുന്നേരം ആറരയോടെ പുന്ന സെൻററില്‍ ഏഴു ബൈക്കുകളിലായെത്തിയ അക്രമികൾ നൗഷാദിനെയും കൂട്ടുകാരെയും വെട്ടുന്നത് കണ്ടവര്‍ അതാരൊക്കെയാണെന്ന് കൃത്യമായി പൊലീസിന് വിവരം നല്‍കിയെന്നാണ് പറയുന്നത്. അവർക്ക് വഴിയൊരുക്കി പുന്ന സെൻററിൽ സംഭവ സമയത്ത് ഒരു യുവാവ് മൊബൈല്‍ ഫോണിൽ സംസാരിച്ച് നിന്നിരുന്നേത്ര.
ആക്രമണത്തിനു ശേഷം രക്ഷപ്പെടുന്നതിനിടെ തെന്നി വീണ ബൈക്ക് നേരയാക്കി കൊടുക്കാന്‍ ഈ യുവാവ് സഹായിച്ചുവെന്നതും നാട്ടില്‍ പാട്ടാണ്. പ്രദേശത്തെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ഇയാളുടെ സാന്നിധ്യമാണ് സംഭവത്തില്‍ എസ്.ഡി.പി.ഐയുടെ പങ്കുണ്ടെന്നതിെൻറ തെളിവായി കോൺഗ്രസ് നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
കൃത്യത്തിന് ശേഷം രണ്ട് ബൈക്കുകൾ അതിവേഗത്തിൽ ഓടിച്ചു പോകുന്നത് സമീപത്തെ വീട്ടിലെ സി.സി.ടി.വിയിൽ നിന്ന് കിട്ടിയ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അക്രമികൾ കടന്നുപോയ വഴിയാണ് ഇത് വ്യക്തമാക്കുന്നത്. സഞ്ചാരികളുടെ മുഖവും ബൈക്കും അവ്യക്തമാണ്. അതേ സമയം അൽപമകലം ചില യുവാക്കളേയും കാണുന്നുണ്ട്.
ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത മൂന്ന് പേരെയും ചാവക്കാട് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഒമ്പത് പേരെയും വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ചാവക്കാട് മേഖലയിൽ പൊലീസ് നെട്ടോട്ടത്തിലാണ്. പരിസര പ്രദേശങ്ങളിലെ എസ്.ഡി.പി.ഐ പ്രവർത്തകർ ആരാണെന്നും വീട് എവിടെയാണെന്നും ചോദിച്ചാണ് ഇവരുടെ പാച്ചിൽ. യഥാർഥ പ്രതികളുടെ അയലത്തു പോലും പൊലീസ് എത്തിയിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പൊലീസിനെതിരെ കുടുംബം
ചാവക്കാട്: കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻറ് പുന്നയിൽ നൗഷാദ് കൊലപാതകക്കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി നൗഷാദിെൻറ സഹോദരൻ. പൊലീസിെൻറ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായെന്ന് സഹോദരൻ കമർ പറഞ്ഞു. വധഭീഷണി ഉണ്ടെന്ന് പലവട്ടം പരാതിെപ്പട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല. അന്നേ നടപടി എടുത്തിരുന്നുവെങ്കിൽ നൗഷാദ് കൊല്ലപ്പെടില്ലായിരുന്നുവെന്നും കേസ് ഗൗരവത്തിൽ അന്വേഷിക്കുന്നില്ലെന്നും കമർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് പുന്ന സെൻററിൽ സുഹൃത്തുക്കളുമായി സംസാരിച്ചുനിൽക്കവെയാണ് നൗഷാദിനെയും മറ്റും മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
