Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

text_fields
bookmark_border
Punjakolli-Tribal-Colony
cancel
camera_alt????????????????? ?????????? ????????????? ???????????. ??????????? ?.???.???.???.??????? ???????????? ????????????? ????? ???????????? ????????????? ????????????????????

നി​ല​മ്പൂ​ർ: ഓ​ൺ​ലൈ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി​ക​ളി​ൽ പ​ല​യി​ട​ത്തും ക്ലാ​സു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. നെ​റ്റ്​​വ​ർ​ക്ക്​ ക​വ​റേ​ജ് ഏ​രി​യ അ​ല്ലെ​ന്ന​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. പ​ല കോ​ള​നി​ക​ളി​ലും സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളും വാ​യ​ന​ശാ​ല​ക​ളു​മു​ണ്ടെ​ങ്കി​ലും വൈ​ദ‍്യു​തി​യി​ല്ല. സോ​ളാ​ർ പാ​ന​ലി‍​​െൻറ സ​ഹാ​യ​ത്തോ​ടെ ചി​ല കോ​ള​നി​ക​ളി​ൽ ടി.​വി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, പ​ല​യി​ട​ത്തും പാ​ന​ലു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന‍്യ​മാ​ണ്. 273 പ​ട്ടി​ക​ജാ​തി-​വ​ർ​ഗ കോ​ള​നി​ക​ളി​ൽ 128 എ​ണ്ണം ഉ​ൾ​വ​ന​ത്തി​ലാ​ണ്. വ​നാ​വ​കാ​ശ ക​മ്മി​റ്റി​ക​ളു​ള്ള 63 പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളു​ണ്ട്. ഇ​വ​യെ​ല്ലാം വ​നാ​ന്ത​ർ​ഭാ​ഗ​ത്താ​ണ്. ചോ​ല​നാ​യ്ക്ക-​കാ​ട്ടു​നാ​യ്ക്ക, പ​ണി​യ കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം കാ​ര‍്യ​ക്ഷ​മ​മ​ല്ല. ഗോ​ത്ര​വ​ർ​ഗ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന നി​ല​മ്പൂ​ർ വെ​ളി​യം​തോ​ട് ഐ.​ജി.​എം.​എം.​ആ​ർ സ്കൂ​ളി​ൽ 462 കു​ട്ടി​ക​ളാ​ണു​ള്ള​ത്. 

കോ​വി​ഡി​​​െൻറ ഭാ​ഗ​മാ​യി ഹോ​സ്​​റ്റ​ലു​ക​ൾ അ​ട​ച്ച​തോ​ടെ ഇ​വ​രെ​ല്ലാം ഊ​രു​ക​ളി​ലാ​ണ്. ഇ​വി​ടെ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​മി​ല്ല. വ​നാ​ന്ത​ർ​ഭാ​ഗ​ത്തെ പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ലു​ള്ള​വ​രെ ഹോ​സ്​​റ്റ​ലി​ലേ​ക്ക് മാ​റ്റി ഓ​ൺ​ലൈ​ൻ പ​ഠ​നം സാ​ധ‍്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ‍്യ​പ്പെ​ട്ട് അ​പേ​ക്ഷ ന​ൽ​കി​യ​താ​യി നി​ല​മ്പൂ​രി​ലെ പ​ട്ടി​ക​വ​ർ​ഗ ഓ​ഫി​സ​ർ ശ്രീ​കു​മാ​ര​ൻ ‘മാ​ധ‍്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsonline classPunjakolli Tribal Colony
News Summary - Punjakolli Tribal Colony online class -Kerala News
Next Story