Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഞ്ചാബി ഗായികയെ...

പഞ്ചാബി ഗായികയെ ​കൊന്ന് കനാലിൽ തള്ളി; രണ്ടുപേർ പിടിയിൽ

text_fields
bookmark_border
പഞ്ചാബി ഗായികയെ ​കൊന്ന് കനാലിൽ തള്ളി; രണ്ടുപേർ പിടിയിൽ
cancel

ലു​ധി​യാ​ന: കാ​ണാ​താ​യ പ​ഞ്ചാ​ബി ഗാ​യി​ക​യു​ടെ മൃ​ത​ദേ​ഹം ആ​റു​ദി​വ​സ​ത്തി​നു​ശേ​ഷം ലു​ധി​യാ​ന​യി​ലെ ക​നാ​ലി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. കൊ​ല​യു​ടെ സൂ​ത്ര​ധാ​ര​ൻ കാ​ന​ഡ​യി​ലേ​ക്ക് ക​ട​ന്നു. ജ​മാ​ൽ​പൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ന്ദ​ർ കൗ​ർ എ​ന്ന യാ​ഷി​ന്ദ​ർ കൗ​റാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഈ ​മാ​സം 13ന് ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ കാ​റി​ൽ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷം കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

സു​ഖ്‌​വീ​ന്ദ​ർ സി​ങ്, പി​താ​വ് പ്രീ​തം സി​ങ്, സു​ഹൃ​ത്ത് ക​രം​ജി​ത് സി​ങ് എ​ന്നി​വ​ർ തോ​ക്കു​ചൂ​ണ്ടി ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി യാ​ഷി​ന്ദ​ർ കൗ​റി​ന്റെ സ​ഹോ​ദ​ര​ൻ ആ​രോ​പി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹി​ത​നും കാ​ന​ഡ​യി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ സു​ഖ്‌​വീ​ന്ദ​ർ, യാ​ഷി​ന്ദ​ർ കൗ​റി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

സു​ഖ്‌​വീ​ന്ദ​ർ ഗാ​യി​ക​യെ കൊ​ന്ന​താ​യും മൃ​ത​ദേ​ഹ​വും കാ​റും ക​നാ​ലി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് കാ​ന​ഡ​യി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത​താ​യും പൊ​ലീ​സ് ക​ണ്ടെ​ത്തി. സു​ഖ്‌​വീ​ന്ദ​റി​ന്റെ പി​താ​വും സു​ഹൃ​ത്തു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സു​ഖ്‌​വീ​ന്ദ​ർ നേ​പ്പാ​ൾ വ​ഴി കാ​ന​ഡ​യി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PunjabkilledCanalTwo arrestedthrown
News Summary - Punjabi singer killed and thrown into canal; two arrested
Next Story