കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചതായി വിസ്മയയുടെ അമ്മ. ശിക്ഷ കുറഞ്ഞുപോയി. ജീവ പര്യന്തം കിട്ടുന്നതിനായി മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാതാവ് സജിത പറഞ്ഞു.
അതേസമയം, വിധിയിൽ തൃപ്തിയുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. കിരൺ മാത്രമല്ല കുറ്റക്കാരൻ, കിരണിന്റെ വീട്ടുകാരുടെ പങ്ക് പുറത്തുവരും വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.