പൂണെ ഹെലികോപ്റ്റര്‍ അപകടം: മരിച്ചവരില്‍ മലയാളിയും
text_fieldsഗിരീഷ് പിള്ള
പൂണെ: പൂണെയിൽ ഹെലികോപ്ടർ തകർന്ന് മരിച്ചവരിൽ മലയാളിയും. പൈലറ്റായ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുനൽകും.
ബുധനാഴ്ച രാവിലെയാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബാദവൻ മേഖലയിൽ രാവിലെ 6.45നാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഗിരീഷിന് പുറമേ പരംജിത് സിങ് എന്ന മറ്റൊരു പൈലറ്റും എഞ്ചിനീയർ പ്രീതം ഭരദ്വാജുമാണ് അപകടത്തിൽ മരിച്ചത്.
പുണെയിലെ ഒക്‌സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

