സർക്കാർ സ്ഥാപനങ്ങളിൽ പഞ്ചിങ് ഏർപ്പെടുത്തുന്നത് നീട്ടി; മാർച്ച് 31 ഓടെ നിലവിൽ വരും
text_fieldsസർക്കാർ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം സ്ഥാപിക്കുന്നതിന് സമയം നീട്ടി സർക്കാർ. ജനുവരി അവസാനം വരെ സമയം അനുവദിച്ചു. ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കുന്നതിലെ കാലതാമസമാണ് നീട്ടാൻ കാരണം. പലയിടത്തും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിലെ കാലതാമസമാണ് പഞ്ചിംഗ് നടപ്പിലാക്കാൻ തടസം. മാർച്ച് 31 ഓടെ എല്ലാം സർക്കാർ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിങ് നിലവിൽ വരും.
ഇതിനിടെ, ജില്ല കലക്ടറേറ്റുകളിലടക്കം ബയോമെട്രിക് പഞ്ചിങ് ചൊവ്വാഴ്ച നിലവിൽ വരികയാണ്. ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫിസുകളിലും പുതിയ സംവിധാനം വരും. സെക്രട്ടേറിയറ്റിൽ നേരേത്തതന്നെ ഇത് നടപ്പാക്കിയിരുന്നു.
ജനുവരി ഒന്നു മുതലാണ് പഞ്ചിങ് നിർബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് നൽകിയതെങ്കിലും ഒന്ന് ഞായറാഴ്ചയും രണ്ട് അവധിയുമായിരുന്നു. ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയറായ സ്പാർക്കുമായി പഞ്ചിങ് സംവിധാനം ബന്ധിപ്പിക്കും. ഇളവ് സമയത്തിൽ കൂടുതൽ വൈകിയാൽ അവധിയായി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

