രാജ്യം നടുങ്ങിയിട്ടും ചടങ്ങുകൾ റദ്ദാക്കാതെ ബി.ജെ.പി നേതാക്കൾ
text_fieldsന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പുൽവാമയിലെ ഭീകരാക്രമണത്തെ തുടർന്ന് കോൺഗ്രസ് അട ക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചടങ്ങുകൾ റദ്ദാക്കി ദുഃഖാചരണത്തിൽ പങ്കുചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ ബി.ജെ.പി നേതാക്കൾ ചടങ്ങുകൾക്കും ആഘോഷങ്ങൾ ക്കും ഭംഗം വരുത്തിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരിയും നേരത്തെ നിശ്ചയിച്ച കലാപരിപാടികളടക്കം നടത്തിയതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വിമർശനം നേരിട്ടു.
മോദി ഉത്തർപ്രദേശിലെ ഝാൻസിയിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച സർക്കാർ ചടങ്ങ് റദ്ദാക്കിയില്ല. നൂറുകണക്കിന് പ്രവർത്തകരുടെ മുമ്പിൽ പുൽവാമയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളോടൊപ്പം കേന്ദ്ര സർക്കാറിെൻറ നേട്ടങ്ങളും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പ്രസംഗമാണ് മോദി നടത്തിയത്. വ്യാഴാഴ്ച ഉച്ചക്കുശേഷം 40 സൈനികർ പുൽവാമയിൽ കൊല്ലപ്പെട്ട വിവരമറിഞ്ഞ ശേഷവും ബി.ജെ.പിയുടെ രാഷ്ട്രീയ ചടങ്ങിൽ രാമക്ഷേത്ര വിഷയം ഉന്നയിച്ച് പാർട്ടി അധ്യക്ഷൻ അമിത് ഷാ സംസാരിച്ചത് നാണക്കേടായെന്ന് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് സിങ് കുറ്റപ്പെടുത്തി. തെൻറ അലഹാബാദിലെ കലാപരിപാടിയുമായി ഡൽഹി ബി.ജെ.പി പ്രസിഡൻറ് മനോജ് തിവാരി മുന്നോട്ടുപോയത് രൂക്ഷമായ എതിർപ്പാണ് ക്ഷണിച്ചുവരുത്തിയത്. തിവാരിക്കൊപ്പം ഭോജ്പുരി ഗായകൻ രവി കിഷനും പരിപാടിയിലുണ്ടായിരുന്നു.
സൈനികരുടെ രക്തസാക്ഷ്യത്തിൽ രാജ്യമൊന്നടങ്കം ശോകമൂകമായപ്പോഴും മനോജ് തിവാരി പാട്ടും നൃത്തവുമായി മോദിക്കായി വോട്ടു ചോദിക്കുകയായിരുന്നുവെന്ന് പങ്കജ് ഝാ ആരോപിച്ചു. കേന്ദ്രമന്ത്രിസഭയിലെ മുതിർന്ന അംഗമായ പിയൂഷ് ഗോയൽ സൈനികരുടെ മരണമറിഞ്ഞ ശേഷവും തമിഴ്നാട്ടിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് എ.െഎ.എ.ഡി.എം.കെയുമായി സഖ്യചർച്ച നടത്തിയതും വിവാദമായി. അതേസമയം എ.െഎ.സി.സി ജനറൽ സെക്രട്ടറി സോണിയ ഗാന്ധി തെൻറ ലഖ്നോ, ഗുജറാത്ത് പരിപാടികൾ റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
