Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കസ്റ്റഡി കാലാവധി റദ്ദാക്കൽ: പൾസർ സുനിയുടെ ഹരജി തള്ളി
text_fieldsbookmark_border
കാക്കനാട്: കസ്റ്റഡി കാലാവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹരജി തള്ളി. കാക്കനാട് മജിസ്ട്രേറ്റ് കോടതിയാണ് സുനിയുടെ ഹരജി തള്ളിയത്. മർദ്ദനമേറ്റിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
കേസിൽ കൂട്ടു പ്രതികളായ വിപിൻലാൽ, വിഷ്ണു എന്നിവരെ പൊലീസ് കസ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. മൂന്ന് ദിവസത്തേക്കാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ വിടുക. അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിെൻറ ആവശ്യം.
പൊലീസ് മർദ്ദിച്ചുവെന്ന് ആരോപിച്ചാണ് കസ്റ്റഡി കാലവധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി കാക്കനാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഇൗ ഹരജിയിലാണ് കോടതിയുടെ നടപടിയുണ്ടായിരിക്കുന്നത്.
Next Story
