പുൽപള്ളി സംഘർഷം: രണ്ടുപേർ അറസ്റ്റിൽ; നൂറു പേർക്കെതിരെ കേസ്
text_fieldsപുൽപള്ളി: കാട്ടാന ആക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ശനിയാഴ്ച വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പുൽപള്ളി പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വിവിധ സംഭവങ്ങളിലായി കണ്ടാലറിയാവുന്ന 100പേരെ പ്രതികളാക്കി ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പുൽപള്ളി സ്വദേശി വാസു, കുറിച്ചിപറ്റ സ്വദേശി ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ വാഹനം തകർത്തതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.
വനംവകുപ്പിന്റെ വാഹനം ആക്രമിച്ച് തകർക്കൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ, മൃതദേഹം തടയൽ, ഉദ്യോഗസ്ഥരെ കല്ലെറിയൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. അതേസമയം, കഴിഞ്ഞ ദിവസം ആനയുടെ ആക്രമണത്തിൽ വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ പോൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നാം ദിവസവും ജില്ലയിൽ വിവിധ ഇടങ്ങളിൽ പ്രതിഷേധം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

