Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുൽപള്ളി ബാങ്ക്...

പുൽപള്ളി ബാങ്ക് വായ്പത്തട്ടിപ്പ്: കെ.കെ. അബ്രഹാമിന്റെ വീട്ടിലടക്കം ഇ.ഡി റെയ്ഡ്

text_fields
bookmark_border
fraudulent activity
cancel

പു​ൽ​പ​ള്ളി: പു​ൽ​പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് വാ​യ്പ​ത്ത​ട്ടി​പ്പ് കേ​സി​ൽ ​ഒ​ന്നാം പ്ര​തി കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്റു​മാ​യ കെ.​കെ. അ​ബ്ര​ഹാ​മി​ന്റെ വീ​ട്ടി​ലും സ​ഹ​ക​ര​ണ ബാ​ങ്കി​ലു​മ​ട​ക്കം അ​ഞ്ചി​ട​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്സ് ഡ​യ​റ​ക്ട​റേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ത്തി​യ കൊ​ച്ചി, കോ​ഴി​ക്കോ​ട് യൂ​നി​റ്റു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​വി​ലെ ആ​രം​ഭി​ച്ച റെ​യ്ഡ് വൈ​കീ​ട്ടു​വ​രെ നീ​ണ്ടു.

കേ​സി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി ര​മാ​ദേ​വി​യു​ടെ മീ​ന​ങ്ങാ​ടി​യി​ലെ വീ​ട്, മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ സ​ജീ​വ​ൻ കൊ​ല്ല​പ്പ​ള്ളി​യു​ടെ പു​ൽ​പ​ള്ളി​യി​ലെ വീ​ട്, വാ​യ്പ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന പി.​യു. തോ​മ​സി​ന്റെ വീ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. കെ.​കെ. അ​ബ്ര​ഹാ​മി​ന്റെ പു​ൽ​പ​ള്ളി ചു​ണ്ട​ക്കൊ​ല്ലി​യി​ലെ വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വീ​ട്ടി​ലെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചു. ബാ​ങ്കി​ലെ വാ​യ്പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ.​ഡി​ക്ക് നേ​ര​ത്തെ പ​രാ​തി ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മു​മ്പ് സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ എ​ട്ട​ര കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ വി​ജി​ല​ൻ​സും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. ത​ല​ശ്ശേ​രി വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ വ​യ​നാ​ട് വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി സി​ബി തോ​മ​സ് സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ 5.62 കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FraudED raidK.K. AbrahamPulpally Bank Loan
News Summary - Pulpally Bank Loan Fraud: K.K. ED raid including Abraham's house
Next Story