പുല്ലേപ്പടിയിൽ കത്തിക്കരിഞ്ഞ മൃതദേഹം: പ്രതിയെ കുടുക്കിയത് ആ ഒറ്റ ചോദ്യം
text_fieldsഎളമക്കരയിൽ വീട് കുത്തിത്തുറന്ന് 130 പവൻ മോഷ്ടിച്ച കേസിലെ പ്രതികളിൽനിന്ന് കണ്ടെടുത്ത ആഭരണങ്ങൾ
വാർത്തസമ്മേളനത്തിൽ കൊച്ചി കമീഷണർ നാഗരാജുവിെൻറ നേതൃത്വത്തിലുള്ള സംഘം പ്രദർശിപ്പിച്ചപ്പോൾ
കൊച്ചി: എളമക്കരയിലെ പിതൃസഹോദരെൻറ വീട്ടിൽ മോഷണം നടന്നശേഷം പൊലീസ് തെളിവെടുക്കുമ്പോൾ ഒന്നുമറിയാത്തത് പോലെ സ്ഥലത്ത് സജീവമായിരുന്നു പ്രതി ഡിനോയ് ക്രിസ്റ്റോ. ഡോഗ് സ്ക്വാഡിെൻറ പരിശോധനക്കിടെ ഇയാൾ പൊലീസുകാരനോട് ചോദിച്ച ഒരു ചോദ്യമാണ് ഇയാളെ സംശയ നിഴലിലാക്കിയത്.
പൊലീസ് നായക്ക് എത്രമണിക്കൂർ വരെയുള്ള മണം ലഭിക്കുമെന്നായിരുന്നു ചോദ്യം. ഇതോടെ ഉദ്യോഗസ്ഥർ ഡിനോയിയെ പ്രത്യേകം നിരീക്ഷിച്ചു. തുടർന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിലും സംശയങ്ങൾ ബലപ്പെട്ടു. ഇതോടെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുകയും പിടികൂടുകയുമായിരുന്നു. തൃക്കാക്കര അസി. കമീഷണർ ജിജി മോെൻറ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

