Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുളിന്താനം സെന്‍റ്​...

പുളിന്താനം സെന്‍റ്​ ജോൺസ് പള്ളി: വ്യാജ സഭാ ഭരണഘടന സമർപ്പിച്ചെന്ന കേസ്​ ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
high court
cancel
Listen to this Article

കൊ​ച്ചി: പു​ളി​ന്താ​നം സെ​ന്‍റ്​ ജോ​ൺ​സ് പ​ള്ളി ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ്യാ​ജ സ​ഭാ ഭ​ര​ണ​ഘ​ട​ന സ​മ​ർ​പ്പി​ച്ചെ​ന്ന കേ​സ്​ ഹൈ​കോ​ട​തി റ​ദ്ദാ​ക്കി. പ​ള്ളി​ത്ത​ർ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ ഓ​ർ​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗം മൂ​വാ​റ്റു​പു​ഴ സ​ബ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച 1934ലെ ​സ​ഭാ ഭ​ര​ണ​ഘ​ട​ന വ്യാ​ജ​മാ​ണെ​ന്ന കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളും മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളു​മാ​യ എം.​എ​സ്. പൗ​ലോ​സ്, കെ.​സി. ഐ​പ് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് സി​യാ​ദ് റ​ഹ്‌​മാ​ന്‍റെ ഉ​ത്ത​ര​വ്.

പ്ര​തി​ക​ൾ വ്യാ​ജ​മാ​യ ഭ​ര​ണ​ഘ​ട​ന​യാ​ണ് ഹാ​ജ​രാ​ക്കി​യ​തെ​ന്ന്​ ആ​രോ​പി​ച്ച് യാ​ക്കോ​ബാ​യ സ​ഭാം​ഗം മി​ഖാ​യേ​ൽ റ​മ്പാ​ൻ ന​ൽ​കി​യ സ്വ​കാ​ര്യ അ​ന്യാ​യ​ത്തെ തു​ട​ർ​ന്ന്​ മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം മൂ​വാ​റ്റ​പു​ഴ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ​ചെ​യ്ത കേ​സാ​ണി​ത്.

എ​റ​ണാ​കു​ളം ജി​ല്ല കോ​ട​തി​യി​ലെ കേ​സ് രേ​ഖ​യി​ൽ​നി​ന്നു​ള്ള സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പാ​ണ് ഹാ​ജ​രാ​ക്കി​യ​തെ​ന്നും രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി​യ​ത് ഹ​ര​ജി​ക്കാ​ര​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​തി​നാ​ൽ, വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കു​റ്റം നി​ല​നി​ൽ​ക്കി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orthodox sabhaHigh CourtPulinthanam Church
News Summary - Pulinthanam St. John's Church: The High Court has quashed the case of submitting a fake church constitution
Next Story