Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതേക്കിൻകാട് വളഞ്ഞ്...

തേക്കിൻകാട് വളഞ്ഞ് പുലികൾ; പു​ലി​ക്ക​ളി​ക്ക് കാ​ഴ്ച​ക്കാ​രാ​യി പ​തി​നാ​യി​ര​ങ്ങ​ൾ

text_fields
bookmark_border
തേക്കിൻകാട് വളഞ്ഞ് പുലികൾ; പു​ലി​ക്ക​ളി​ക്ക് കാ​ഴ്ച​ക്കാ​രാ​യി പ​തി​നാ​യി​ര​ങ്ങ​ൾ
cancel
camera_alt

ഓ​ണാ​ഘോ​ഷ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ന​ട​ന്ന പു​ലി​കളി.  ഫോട്ടോ:​  ടി.​എ​ച്ച്. ജ​ദീ​ർ

തൃ​ശൂ​ർ: ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ ഏ​താ​നും നി​മി​ഷം നീ​ണ്ടു​നി​ന്ന ക​ന​ത്ത മ​ഴ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ പു​ലി​ക്ക​ളി പ്രേ​മി​ക​ളു​ടെ മ​ന​സ്സി​ൽ വെ​ള്ളി​ടി​യാ​യി. മ​ണി​ക്കൂ​റു​ക​ളെ​ടു​ത്ത് തേ​ച്ചു​പി​ടി​പ്പി​ച്ച ചാ​യ​ങ്ങ​ളൊ​ക്കെ​യും മ​ഴ​യി​ലൊ​ലി​ക്കു​മോ​യെ​ന്ന ഭ​യ​മാ​യി​രു​ന്നു അ​തി​ന് പി​ന്നി​ൽ. പേ​ടി ഏ​റെ നേ​രം നീ​ണ്ടു​നി​ന്നി​ല്ല.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​ഴ മാ​റി. പ​ഴ​യ​തി​നേ​ക്കാ​ൾ ശ​ക്തി​യി​ൽ വെ​യി​ലു​ദി​ച്ചു. മ​ട​യി​ൽ​നി​ന്ന് പു​ലി​ക​ളെ​ല്ലാം തേ​ക്കി​ൻ​കാ​ടി​നെ വ​ലം​വെ​ക്കാ​നി​റ​ങ്ങി. അ​തി​ഭീ​മ​ൻ വ​യ​റ​ൻ പു​ലി​ക​ൾ​ക്ക് പു​റ​മേ പെ​ൺ​പു​ലി​ക​ളും കു​ട്ടി​പ്പു​ലി​ക​ളും ഒ​ക്കെ രം​ഗ​ത്തി​റ​ങ്ങി. മ​ട​ക​ളി​ലി​രു​ന്ന് മു​ര​ണ്ട പു​ലി​ക​ളെ​ല്ലാം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ തേ​ക്കി​ൻ​കാ​ട്ടി​ലേ​ക്ക് വ​ൻ മു​ര​ൾ​ച്ച​യോ​ടെ ഒ​ന്നി​ന് പി​ന്നാ​ലെ ഒ​ന്നാ​യി എ​ത്തി​ച്ചേ​ർ​ന്നു. തി​ങ്ങി​നി​റ​ഞ്ഞ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് കാ​ണി​ക​ൾ ആ​ർ​പ്പു​വി​ളി​ച്ചു.

ഒ​മ്പ​ത് പു​ലി​ക്കൂ​ട്ട​ങ്ങ​ളാ​ണ് അ​ര​മ​ണി​കെ​ട്ടി വ​യ​റി​ൽ പു​ലി​മു​ഖം വ​ര​ച്ച് ദേ​ഹ​മാ​കെ ചാ​യം​പൂ​ശി ന​ഗ​ര​ത്തി​ലി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം കൂ​ടി​യാ​ണ് തൃ​ശൂ​രി​ൽ പു​ലി​ക്ക​ളി. ​വൈ​കു​ന്നേ​രം നാ​ലി​ന് കാ​യി​ക മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് റൗ​ണ്ടി​ലെ ബി​നി ടൂ​റി​സ്റ്റ് ഹോ​മി​ന് സ​മീ​പം ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച​തോ​ടെ​യാ​ണ് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ പു​ലി​ക്ക​ളി​ക്ക് തൃ​ശൂ​രി​ൽ തു​ട​ക്കം കു​റി​ച്ച​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം ന​ഗ​രം ചു​റ്റി രാ​ത്രി​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്.

വി​യ്യൂ​ർ യു​വ​ജ​ന സം​ഘം, കു​ട്ട​ൻ​കു​ള​ങ്ങ​ര ദേ​ശം, പാ​ട്ടു​രാ​യ്ക്ക​ൽ ദേ​ശം, പൂ​ങ്കു​ന്നം സീ​താ​റാം മി​ൽ ദേ​ശം, ച​ക്കാം​മു​ക്ക് ദേ​ശം, ഒ​ള​രി​ക്ക​ര ദേ​ശം, ശ​ങ്ക​രം​കു​ള​ങ്ങ​ര ദേ​ശം, അ​യ്യ​ന്തോ​ൾ ദേ​ശം എ​ന്നീ സം​ഘ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ചു​വ​ടു​വെ​ച്ച​ത്. ​വൈ​കു​ന്നേ​രം നാ​ലോ​ടെ വി​യ്യൂ​ർ യു​വ​ജ​ന സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​സം​ഘം തെ​രു​വി​ലി​റ​ങ്ങി. ഏ​റ്റ​വും ഒ​ടു​വി​ൽ അ​യ്യ​ന്തോ​ൾ ദേ​ശ​വും എ​ത്തി​ച്ചേ​ർ​ന്നു. ഓ​രോ സം​ഘ​ത്തി​ലും 25 മു​ത​ൽ 50ല​ധി​കം പു​ലി​ക്ക​ളി ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്നു. ഇ​വ​രെ പി​ന്തു​ട​ർ​ന്ന് വ​ലി​യ വാ​ദ്യ​സം​ഘ​ങ്ങ​ളും അ​ണി​നി​ര​ന്നു. നി​ര​വ​ധി നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും അ​ക​മ്പ​ടി​യാ​യി. രാ​ത്രി പ​ത്ത് മ​ണി​ക്കു​ത​ന്നെ പു​ലി​ക്ക​ളി പൂ​ർ​ത്തി​യാ​യി ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festivalonamPulikaliThrissur
News Summary - Pulikali roars in Thrissur
Next Story