Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുലികളി: തൃശൂർ...

പുലികളി: തൃശൂർ താലൂക്കിൽ നാളെ ഭാഗിക അവധി; ഗതാഗത നിയന്ത്രണം

text_fields
bookmark_border
public holiday
cancel

തൃശൂർ: പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ‌തിങ്കളാഴ്ച ഉച്ചക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും അവധി. സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌ ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

സ്വരാജ്‌ റ‍ൗണ്ടിലും അനുബന്ധ റോഡുകളിലും വാഹനങ്ങൾ പ്രവേശിക്കരുത്

പുലിക്കളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ തിങ്കളാഴ്‌ച ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പകൽ രണ്ടുമുതൽ സ്വരാജ്‌ റ‍ൗണ്ടിലേക്കും അനുബന്ധ റോഡുകളിലേക്കും വാഹനങ്ങൾ പ്രവേശിപ്പിക്കില്ല.

മണ്ണുത്തി ഭാഗത്തുനിന്ന്‌

ശക്തൻസ്റ്റാൻറിലേക്കു പോകേണ്ട ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽനിന്നും ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമനഗർ, ഐടിസി ജങ്ഷൻ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമനഗർ ജങ്ഷൻ വഴി. വന്ന് വടക്കേ സ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജങ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി.

​പുത്തൂർ ഭാഗത്തുനിന്ന്‌

മാന്ദാമംഗലം, പുത്തൂർ, വലക്കാവ്തുടങ്ങിയ ഭാഗത്തുനിന്നുള്ള ബസ്സുകൾ ഐടിസി ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമനഗർ ജങ്ഷൻ വഴി.

​മുക്കാട്ടുക്കര ഭാഗത്തുനിന്ന്‌

മുക്കാട്ടുക്കര, നെല്ലങ്കരഭാഗത്ത് നിന്ന് വടക്കേസ്റ്റാൻറിലേക്ക് പോകേണ്ടുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട്തിരിഞ്ഞ് പെൻഷൻമൂല,ചെമ്പുക്കാവ്ജംഗ്ഷൻ, രാമനിലയം, അശ്വനി ജങ്ഷൻ വഴിവടക്കേ സ്റ്റാൻഡിൽ പ്രവേശിക്കണം. മടക്കം ഇൻഡോർസ്റ്റേഡിയം ജങ്ഷൻ വഴി.

​വടക്കാഞ്ചേരി ഭാഗത്തുനിന്ന്‌

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമലഎന്നീ ഭാഗത്തുനിന്നുള്ള ബസ്സുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവിസ്‌ നടത്തണം.

​മെഡിക്കൽ കോളജ്‌ ഭാഗത്തുനിന്ന്‌

മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്തുനിന്നുള്ള ബസുകൾ പെരിങ്ങാവ്, കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവിസ് നടത്തണം.

​​ചേറൂർ ഭാഗത്തുനിന്ന്‌

ചേറൂർ, പള്ളിമൂല, രാമവർമപുരം, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്തുനിന്നുള്ള ബസ്സുകൾ ബാലഭവൻവഴി ചെമ്പുക്കാവ് ജങ്ഷനിൽനിന്നും വലത്തോട്ട് തിരിഞ്ഞ്‌ രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ സർവിസ് നടത്തേണ്ടതുമാണ്.

​​കുന്നംകുളം ഭാഗത്തുനിന്ന്‌

കുന്നകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട്, തുടങ്ങിപൂങ്കുന്നംവഴി വരുന്ന എല്ലാ ബസ്സുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെപോകണം.

​​വാടാനപ്പള്ളി ഭാഗത്തുനിന്ന്‌

വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി, തുടങ്ങി പടിഞ്ഞാറേ കോട്ടവഴി വരുന്ന ബസ്സുകൾ വെസ്റ്റ് ഫോർട്ടിൽ നിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൌണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി മടങ്ങണം.

​​ഇരിങ്ങാലക്കുട ഭാഗത്തുനിന്ന്‌

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരിവഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജങ്ഷനിൽ എത്തിവലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കണം. തിരികെ കണ്ണംകുളങ്ങര , ചിയ്യാരം വഴി മടങ്ങണം. കണ്ണംകുളങ്ങര കസ്തൂർബാ ഹോസ്പിറ്റൽ ജങ്ഷനിൽ നിന്നും വാഹനങ്ങൾ ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കരുത്‌. കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ്തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറു വാഹനങ്ങൾ കൂർക്കഞ്ചേരിയിൽ നിന്നും ഇടത്തോട്ട് തിരഞ്ഞ് വടൂക്കര അരണാട്ടുക്കര വഴി പോകണം.

​ഒല്ലൂർ ഭാഗത്തുനിന്ന്‌

ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി ഭാഗത്തുനിന്നുള്ള ബസ്സുകൾ മുണ്ടൂപാലം ജങ്ഷനിൽനിന്ന്‌ ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കണം. തിരികെ കാട്ടൂക്കാരൻ ജങ്ഷൻ വഴി സർവിസ്‌ നടത്തണം.

​അശ്വിനി ഭാഗത്തു നിന്നും മണ്ണുത്തി, പാലക്കാട്, എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസും, ട്രയിലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി പോകണം. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂരിൽനിന്ന്‌ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർഹ‍ൗസ്‌ ജങ്ഷനിലെത്തി പൊങ്ങണംക്കാട്, ചിറക്കോട് മുണ്ടിക്കോട് വഴി പോകണം. കുന്നംകുളം ഭാഗത്ത് നിന്ന് എറണാക്കുളം ഭാഗത്തേക്ക് പോകുന്ന ബസ്, ട്രയലർ ഒഴിച്ചുള്ള എല്ലാ വാഹനങ്ങളും മുണ്ടൂർ തിരിഞ്ഞ് കൊട്ടേക്കാട്, വിയ്യൂർ പാലം വഴി പവർഹ‍ൗസ്‌ ജങ്ഷൻനിലെത്തി പൊങ്ങണംക്കാട്, മുക്കാട്ടുക്കര വഴി പോകണം.

ചിയ്യാരം ഭാഗത്ത് നിന്ന് പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് പോകുന്ന എല്ലാ ചെറുവാഹനങ്ങളും കൂർക്കഞ്ചേരി സെൻററിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് വടൂക്കര, തോപ്പിൻമൂല വഴി സർവീസ്‌ നടത്തണം.

കെ.എസ്.ആർ.ടി.സി സർവിസ്‌

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ചാലക്കുടി, എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ബസ്സുകളും കണ്ണംകുളങ്ങര ചിയ്യാരം വഴി സർവിസ് നടത്തണം. പടിഞ്ഞാറൻ മേഖലയിൽ നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പൂങ്കുന്നം ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ശങ്കരയ്യർ റോഡിലൂടെ പൂത്തോൾ വഴി സ്റ്റാൻറിൽ പ്രവേശിക്കണം.

അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഇരിങ്ങാലക്കുട ഭാഗങ്ങളിലേക്കുള്ള ഓർഡിനറി ബസ്സുകൾ ശക്തൻ തമ്പുരാൻ സ്റ്റാൻഡിലെ താൽക്കാലിക സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കണം.

ഷൊർണൂർ, വഴിക്കടവ്, മെഡിക്കൽ കോളജ് ഭാഗത്തേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾ റ‍ൗണ്ടിൽ പ്രവേശിക്കാതെ ഐടിസി ജങ്ഷൻ, ഈസ്റ്റ് ഫോർട്ട്, അശ്വനി ജങ്ഷൻ, കോലോത്തുംപാടം വഴി സർവിസ് നടത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamHolidayPulikaliThrissur News
News Summary - Pulikali: Holiday in Thrissur taluk tomorrow afternoon; traffic restrictions
Next Story