Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളിലെ പൂജ: അന്വേഷണ...

സ്കൂളിലെ പൂജ: അന്വേഷണ റിപ്പോർട്ട്​ കിട്ടി, നടപടിയുണ്ടാകുമെന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

text_fields
bookmark_border
V Sivankutty
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ട്​ സ്കൂ​ളി​ല്‍ പൂ​ജ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ചി​ട്ടു​​ണ്ടെ​ന്നും പ​രി​ശോ​ധി​ച്ച്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ മ​തേ​ത​ര​ത്വ​ത്തി​ന്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ആ​ർ​ക്കും അ​തി​ന്​ അ​നു​വാ​ദ​വു​മി​ല്ല. ഓ​രോ വി​ഭാ​ഗ​വും വ​ന്ന്​ അ​വ​രു​ടെ ക​ർ​മ​ങ്ങ​ൾ ന​ട​ത്തി​യാ​ൽ പി​ന്നെ വി​ദ്യാ​ല​യ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​നാ​കി​ല്ല.

ശാ​ന്ത​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കേ​ര​ളം മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. ആ​വ​ശ്യ​മി​ല്ലാ​തെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ലേ​ക്ക്​ നീ​ങ്ങ​രു​ത്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മ​തേ​ത​ര​ത്വ​ത്തെ മു​റു​കെ​പ്പി​ടി​ക്കും​വി​ധ​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത്. അ​യോ​ധ്യ പ്ര​തി​ഷ്ഠ ദി​ന​ത്തി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ റി​പ്പോ​ർ​ട്ട്​ തേ​ടി​യി​രു​ന്നു. റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​പ്പെ​ട​ലും ഒ​രു ന​ട​പ​ടി​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V SivankuttyPuja at school
News Summary - Puja at school: Minister V. Sivankutty has received the investigation report, action will be taken
Next Story