Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത ഉദ്ഘാടന...

ദേശീയപാത ഉദ്ഘാടന പരിപാടിയിൽനിന്ന് പൊതുരാമത്ത് മന്ത്രിയെ ഒഴിവാക്കി: വിവാദം കനക്കുന്നു

text_fields
bookmark_border
ദേശീയപാത ഉദ്ഘാടന പരിപാടിയിൽനിന്ന് പൊതുരാമത്ത് മന്ത്രിയെ ഒഴിവാക്കി: വിവാദം കനക്കുന്നു
cancel

കൊച്ചി: സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കുകയും ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ ക്ഷണിക്കുകയും ചെയ്ത സംഭവത്തിൽ വിവാദം കനക്കുന്നു.

സംസ്ഥാന സർക്കാറിന്റെ ഹെഡ് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട് മുഖ്യമന്ത്രിക്ക് പുറമേ മരുമകനെയും ക്ഷണിക്കണം എന്ന് എവിടെയും എഴുതിയിട്ടില്ല. വെറുതെ വിവാദമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെങ്കിൽ ആയിക്കേട്ടെയെന്നും പ്രോട്ടോക്കോൾ പ്രകാരമാണ് മുഖ്യമന്ത്രിയുടെ കൂടെ ആരോക്കെ വരണം എന്ന് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുഖ്യമന്ത്രിക്ക് ഏഴു ദിവസം മുന്നേ വിവരം ലഭിച്ചതലേ, എന്തു കൊണ്ട് വിവരം കേന്ദ്രത്തെ അ‍റിയിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇവിടെ തെരഞ്ഞെടുപ്പിന് മുന്നിലുള്ള തന്ത്രമാണെന്നും ജനങ്ങളുടെ ശ്രദ്ധത്തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ഏപ്രിൽ കഴിഞ്ഞാൽ മുഖ്യമന്ത്രി ആ സീറ്റിൽ ഉണ്ടാവില്ലെന്നും മന്ത്രിമാർ ഉണ്ടാവില്ലെന്നും എല്ലാവർക്കുമറിയാമെന്നും ജനങ്ങൾക്ക് വേണ്ടിയുള്ള റെയിൽവേ പ്രോജക്ട്, ഹൈവേ പ്രോജക്ട് എന്നീ പദ്ധതിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും ഇതിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

പ്രധാനമന്ത്രി പങ്കെടുക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാത്ത് വകുപ്പ് മന്ത്രിയെന്ന് നിലയിൽ തന്നെ ഒഴിവാക്കിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിൽ ദേശീയപാത പദ്ധതിയുടെ തുടക്കം മുതൽ തന്നെ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ദേശീയപാത ഉദ്യോഗസ്ഥരും അഭിനന്ദിച്ചതാണ്. ഇത്രയും പങ്കാളിത്തമുള്ള സർക്കാറിന്റെ ഔദ്യോഗിക പരിപാടിയിൽനിന്നും വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികളെ ഉൾപ്പെടുത്തുന്നുവെങ്കിൽ മറ്റു പാർട്ടി അധ്യക്ഷൻമാരെയും വിളിക്കേണ്ടതല്ലേയെന്നും സംസ്ഥാന സർക്കാറിന്റെ പദ്ധതിയിലെ പങ്കുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും ജനങ്ങൾ വസ്തുതകൾ മറക്കില്ലെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ബി.ജെ.പി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയുടെ ഉദാഹരണമാണ് ബി.ജെ.പി ഇപ്പോൾ നടത്തുന്നതെന്നും മന്ത്രി എം.പി. രാജേഷ് പറഞ്ഞു. ദേശീയപാത വികസനത്തിന്റെ കാര്യത്തിൽ കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തെ അദ്ദേഹം വിമർശിച്ചു. ബി.ജെ.പിയുടെ രാഷ്ട്രീയ സംസ്കാരം എന്താണെന്ന് മലയാളികൾ മനസിലാക്കണമെന്നും മുഖ്യമന്ത്രിയടക്കമുള്ളവർ ഇതിൽനിന്ന് വിട്ടുനിൽക്കുന്നത് വിവേചനത്തോടുള്ള പ്രതിഷേധ സൂചനയായാണെന്നും മന്ത്രി എം.പി. രാജേഷ് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayRajeev ChandrasekharPA Muhammad RiyasBJP
News Summary - Public Works Minister excluded from National Highway inauguration program: Controversy rages
Next Story