ഭീകരാക്രമണ കേസുകളിലെ നിരപരാധികളുടെ ജനകീയ ട്രൈബ്യൂണല്‍ നാളെ
text_fieldsകോഴിക്കോട്: ഭീകരവാദക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് നീണ്ട ജയില്‍വാസത്തിനുശേഷം നിരപരാധികളാണെന്ന് കണ്ടത്തെിയതിനാല്‍ കോടതി കുറ്റമുക്തരാക്കിയവര്‍ ശനിയാഴ്ച കോഴിക്കോട്ട് സംഗമിക്കുന്നു.
‘ഇന്നസെന്‍റ്സ് നെറ്റ്വര്‍ക് ഇന്ത്യയുടെ’ കീഴില്‍ സംഘടിപ്പിക്കുന്ന പീപ്പിള്‍സ് ട്രൈബ്യൂണലിന്‍െറ ഭാഗമായാണ് സംഗമമെന്ന് ഇന്നസെന്‍റ്സ് നെറ്റ്വര്‍ക്, സോളിഡാരിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാവിലെ 10 മുതല്‍ ടാഗോര്‍ ഹാളില്‍ നടക്കുന്ന രണ്ടാമത് ട്രൈബ്യൂണലില്‍ മുംബൈ, മക്ക മസ്ജിദ്, മാലേഗാവ്, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങിയ ഭീകരാക്രമണകേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഏഴ് നിരപരാധികളാണ് ഒത്തുചേരുന്നത്.
ഭരണകൂടവും മാധ്യമങ്ങളും തീവ്രവാദമാരോപിച്ചും കരിനിയമങ്ങള്‍ ചുമത്തിയും വര്‍ഷങ്ങളോളം ജയിലിലിട്ട് പീഡിപ്പിക്കുന്ന നിരപരാധികളുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഡല്‍ഹി ആസ്ഥാനമായുള്ള ഇന്നസെന്‍റ്സ് നെറ്റ്വര്‍ക് ചെയ്യുന്നത്.
ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആദ്യ ട്രൈബ്യൂണലിന് മുന്‍ സുപ്രീംകോടതി ജഡ്ജി എ.ജി ഷാ നേതൃത്വം നല്‍കി. ശനിയാഴ്ച ജസ്റ്റിസ് കെ. സുകുമാരന്‍ നേതൃത്വം നല്‍കും.
ഡോ. എം.ജി.എസ്. നാരായണന്‍, ഡോ. കെ.എസ്. സുബ്രഹ്മണ്യന്‍, രവിവര്‍മ കുമാര്‍, പ്രഫ. എം.വി. നാരായണന്‍, ഡോ. സജ്ജാദ് ഹസന്‍, അഡ്വ. വസുധ നാഗരാജ് എന്നിവരും ജൂറിയിലുണ്ട്.
ഡോ. മനീഷ സേഥി, ക്രാന്തി, ഹെന്‍റി നായര്‍, അനില്‍ ചൗധരി തുടങ്ങിയവരും പങ്കെടുക്കും. സൗത്ത് ഏഷ്യന്‍ ഹ്യൂമന്‍റൈറ്റ്സ് ഡോക്യുമെന്‍േറഷന്‍ സെന്‍റര്‍, പീപ്പിള്‍സ് വാച്ച്, പി.യു.സി.എല്‍, ഖ്വില്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍റൈറ്റ്സ് ലോ നെറ്റ്വര്‍ക് തുടങ്ങിയ മനുഷ്യാവകാശ സംഘടനകളുമായി സഹകരിച്ചാണ് ട്രൈബ്യൂണല്‍ സംഘടിപ്പിക്കുന്നത്.
ഇന്നസെന്‍റ്സ് നെറ്റ്വര്‍ക് ഇന്ത്യ ഭാരവാഹി കെ.കെ. സുഹൈല്‍, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. ശാക്കിര്‍, ഹാമിദ് സാലിം, റസീം, മുസ്തഫ പാലാഴി എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
