Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുടാപ്പുകൾ ഓർമയാകും:...

പൊതുടാപ്പുകൾ ഓർമയാകും: കേരള ജല അതോറിറ്റിയുടെ പൊതുടാപ്പുകൾ മീറ്ററധിഷ്ഠിത ഗാർഹിക കണക്ഷനാക്കുന്നു

text_fields
bookmark_border
Public taps
cancel

തൃശൂർ: കേരള ജല അതോറിറ്റിയുടെ പൊതുടാപ്പുകൾ മീറ്ററധിഷ്ഠിത ഗാർഹിക കണക്​ഷനാക്കുന്നു. ആറാം സംസ്ഥാന ധനകാര്യ കമീഷന്‍റെ ശിപാർശകളിലുള്ള (ഒന്നാം റിപ്പോർട്ട്​) നടപടി രേഖയിലാണ്​ സർക്കാർ ഇക്കാര്യം അറിയിച്ചത്​. കേരള ജല ​അ​േതാറിറ്റിയുടെ പൊതുടാപ്പുകൾ മീറ്ററധിഷ്ഠിത ഗാർഹിക കണക്​ഷനുകളായി പരിവർത്തിപ്പിക്കാൻ ജൽജീവൻ മിഷൻ പദ്ധതിയിലും നിർദേശിച്ചിരുന്നു. 2012-13 സാമ്പത്തിക വർഷത്തിനുള്ളിൽ പൊതുടാപ്പുകളുടെ മാറ്റം പൂർത്തീകരിക്കണമെന്നായിരുന്നു സംസ്ഥാന ധനകമീഷന്‍റെ ആവശ്യം. ഈ പ്രവർത്തനത്തിന്​ മുന്തിയ പരിഗണന നൽകാമെന്ന തീരുമാനം നടപടിക്കുറിപ്പിൽ സർക്കാർ അറിയിച്ചു.

കേരള വാട്ടർ അതോറിറ്റി, കെ.എസ്​.ഇ.ബി എന്നിവക്ക്​ നൽകാനുള്ള തുക പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവ മുഖ്യപരിഗണന നൽകി തിരിച്ചടക്കണമെന്ന ധനകമീഷൻ ശിപാർശ സർക്കാർ അംഗീകരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ അറിയിച്ച്​ ഈ തുക യഥാസമയം അടക്കേണ്ട ഉത്തരവാദിത്തം ബന്ധ​പ്പെട്ട പ്രാദേശിക സർക്കാർ സെക്രട്ടറിക്കാണ്​. തുക അടക്കുന്നതിൽ വരുന്ന കാലതാമസത്തിനുള്ള പിഴ അ​ദ്ദേഹത്തിന്‍റെ വ്യക്​തിപര ബാധ്യതയായിരിക്കും. ഇക്കാര്യം അടിയന്തരമായി പ്രാവർത്തികമാക്കേണ്ടതാണെന്ന​ ധനകമീഷന്‍റെ ശിപാർശ സർക്കാർ അംഗീകരിച്ചു.

വികസന ഫണ്ടിനത്തിലും സംരക്ഷണ ഫണ്ടിനത്തിലും പൂർണമായും ചെലവിടാത്ത തുക പരമാവധി 20 ശതമാനം വരെ അടുത്ത വർഷത്തേക്ക്​ ക്യാരി ഓവർ ചെയ്യാനുള്ള ശിപാർശ തത്ത്വത്തിൽ അംഗീകരിച്ചു. എന്നാൽ ഓരോ സാമ്പത്തിക വർഷവും ലഭ്യമാകുന്ന ഫണ്ടിന്‍റെ അടിസ്ഥാനത്തിലാണ്​ തുക അനുവദിക്കുകയെന്നും 35 പേജുകളടങ്ങിയ നടപടിക്കുറിപ്പിൽ സർക്കാർ വ്യക്​തമാക്കി. സംസ്ഥാനത്തിന്‍റെ പദ്ധതി തുകയിൽ നിശ്ചിത ശതമാനം വികസന ഫണ്ടായി വകയിരുത്തുന്ന രീതി തുടരും. 2021-22 സാമ്പത്തിക വർഷം വികസന ഫണ്ട്​ വിഹിതം സംസ്ഥാന പദ്ധതി തുകയുടെ 26 ശതമാനം ആക്കാനും തുടർ വർഷങ്ങളിൽ 30 ആകുന്നതുവരെ പ്രതിവർഷം 0.5 ശതമാനം വീതം വർധിപ്പിക്കാനും ഉള്ള ശിപാർശ അംഗീകരിച്ചു.

നികുതി, നികുതിയേതര തുകകൾ അടക്കുന്നതിൽ വീഴ്ച വരുത്തുന്നവരുടെ പേരുവിവരങ്ങൾ ബന്ധപ്പെട്ട പ്രാദേശിക സർക്കാറുകളുടെ വെബ്​സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന ധനകമീഷന്‍റെ ശിപാർശയിൽ ഏത്​ തുകക്ക്​ മുകളിൽ വീഴ്ച വരുത്തുന്നവരുടെ പേരുകളാണ്​ പ്രസിദ്ധീകരിക്കേണ്ടതെന്നതിൽ വ്യക്തത വേണമെന്നും ഇത്തരക്കാരുടെ പട്ടിക സോഫ്​റ്റ്​വെയർ മുഖേന സ്വമേധയാ സൃഷ്ടിക്കണമെന്നും സർക്കാർ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala water authorityPublic tapsdomestic connection
News Summary - Public taps of Kerala Water Authority provide meter based domestic connection
Next Story