സംസ്ഥാനത്തെ ഒന്നര ലക്ഷം പൊതുടാപ്പുകൾക്ക് പൂട്ട്
text_fieldsതിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ ജലജീവൻ നടപ്പാക്കുന്നതിെൻറ പേരിൽ സംസ്ഥാനത് തെ 1.5 ലക്ഷം പൊതുടാപ്പുകൾ പൂട്ടാൻ ജല അതോറിറ്റിയിൽ തിരക്കിട്ട നീക്കങ്ങൾ. ടാപ്പ് നിർ ത്തലിന് പിന്തുണതേടി ജലമന്ത്രി തദ്ദേശമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എന്നതാണ് ഏറ്റവും ഒടുവിലെ വിവരം.
ജലജീവൻ മിഷനിലൂടെ കേരളത്തിൽ അടുത്ത അഞ്ച് വർഷം കൊണ്ട ് 55 ലക്ഷം പൈപ്പ് കണക്ഷനുകൾ കൊടുക്കേണ്ടി വരുമെന്നാണ് ജല അതോറിറ്റിയുടെ കണക്ക്. പൊതുടാപ്പുകൾ നിർത്തി പകരം കുടുംബങ്ങൾക്ക് കണക്ഷൻ കൊടുത്ത് കണക്ക് കൂട്ടാനാണ് അതോറിറ്റിയുടെ നീക്കം. പൊതുടാപ്പുകളിൽനിന്ന് ജല അതോറിറ്റി പിന്മാറുന്നതോടെ കുടുംബങ്ങൾ നേരിട്ട് കണക്ഷനെടുക്കാൻ നിർബന്ധിതരാകും. ചെലവും സാമ്പത്തികഭാരവും ജനങ്ങളുടെ ചുമലിലാകുെമന്ന് ചുരുക്കം.
കണക്ഷനെടുക്കുന്നതിന് ഗ്രാമങ്ങളിൽ 10,000 രൂപ വരെയാണ് ചെലവാകുക. നഗരത്തിലിത് 20,000 രൂപക്ക് മുകളിലും. റോഡുകൾ വെട്ടിപ്പൊളിക്കുന്നതിന് കെട്ടിവെക്കേണ്ട ചെലവ് വേറെയും. വാട്ടർ സപ്ലൈ ആൻഡ് സ്വീേവജ് ആക്ട് പ്രകാരം വീടിെൻറ ഉടമസ്ഥതയോ താമസാവകാശമോ ഉള്ളവർക്ക് മാത്രമേ പുതിയ കണക്ഷനെടുക്കാനാവൂ.
ഇേതാടെ ഭവനരഹിതർക്ക് കുടിവെള്ളം നിഷേധിക്കപ്പെടും. തീരദേശമേഖല, മലയോര മേഖല, എസ്റ്റേറ്റ് മേഖല, കോളനികൾ എന്നിവിടങ്ങളിലും സ്ഥിതി പ്രയാസകരമാകും.
ഇത് ജല അതോറിറ്റിയുടെ കുറുക്കുവഴി
നിലവിൽ ജല അതോറിറ്റിക്ക് കീഴിൽ 25 ലക്ഷത്തോളം കണക്ഷനുകളാണുള്ളത്. ഇതിെൻറ ഇരട്ടിയിലധികം കണക്ഷനുകൾ അടുത്ത അഞ്ച് വർഷം കൊണ്ട് നൽകിയാലേ ജലജീവൻ മിഷെൻറ ദൗത്യം കൈവരിക്കാനാകൂ. ഇതിനുള്ള എളുപ്പവഴിയാണ് നിലവിലെ പൊതുടാപ്പുകൾ നിർത്തലാക്കുക എന്നത്. ഒരു ടാപ്പ് നിർത്തിയാൽ പകരം അഞ്ച് കുടുംബങ്ങൾക്ക് കണക്ഷൻ കൊടുക്കാമെന്നാണ് അതോറിറ്റിയുടെ കണക്കുകൂട്ടൽ.
തദ്ദേശസ്ഥാപനങ്ങൾ പ്രതിവർഷം അടയ്ക്കുന്നത് 118.7 കോടി
പൊതുടാപ്പുകൾ നഷ്ടമാണെന്നാണ് ജല അേതാറിറ്റി പറയുന്നത്. പൊതുടാപ്പുകളിൽ വെള്ളമെത്തിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ജല അതോറിറ്റിക്ക് പണമടയ്ക്കുന്നുണ്ട്. പലപ്പോഴും തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ടിൽനിന്ന് സർക്കാർ ഇൗ വിഹിതം പിടിച്ച് അതോറിറ്റിക്ക് നൽകുകയാണ് ചെയ്യുന്നത്. പ്രതിവർഷം 118.7 കോടി രൂപയാണ് ഇൗ ഇനത്തിൽ ലഭിക്കുന്നത്. ഇതിൽ 78.75 കോടിയും ഗ്രാമീണ മേഖലയിൽ നിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
