Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുസ്ഥലത്തെ പുകവലി:...

പൊതുസ്ഥലത്തെ പുകവലി: സർക്കാറിന് ലഭിച്ചത്​ 1.6 കോടി

text_fields
bookmark_border
പൊതുസ്ഥലത്തെ പുകവലി: സർക്കാറിന് ലഭിച്ചത്​ 1.6 കോടി
cancel

കൊ​ച്ചി: പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി​ക്കാ​ർ ഖ​ജ​നാ​വി​ന്​ ഈ ​വ​ർ​ഷം ന​ൽ​കി​യ​ത് 1.6 കോ​ടി. പൊ​തു​സ്ഥ​ല​ത്തെ പു​ക​വ​ലി ത​ട​യു​ന്ന കോ​പ്ട നി​യ​മ​ത്തിെ​ല സെ​ക്​​ഷ​ൻ-​നാ​ല് പ്ര​കാ​രം സെ​പ്റ്റം​ബ​ർ വ​രെ പി​ഴ​യി​ന​ത്തി​ ൽ ല​ഭി​ച്ച തു​ക​യാ​ണി​ത്. 83,036 പേ​ർ​ക്കാ​ണ് പൊ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. പി​ഴ​യി​ന​ത്തി​ൽ 1,60,36,250 രൂ​പ ല​ഭി​ച ്ചു. ക​ഴി​ഞ്ഞ​വ​ര്‍ഷം 1,62,606 പേ​രി​ല്‍ നി​ന്നാ​യി 3,38,93,900 രൂ​പ​യാ​ണ് സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ച​ത്.

പൊ​തു​സ്ഥ​ല ​ത്തെ പു​ക​വ​ലി, നി​രോ​ധി​ത സ്ഥ​ല​ത്തും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കു​മു​ള്ള പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന, പു​ക​വ​ലി​യും പു​ക​യി​ല ഉ​പ​യോ​ഗ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ചി​ത്രം അ​ല്ലെ​ങ്കി​ൽ ദൃ​ശ്യം എ​ന്നി​വ​ക്കെ​തി​രെ​യാ​ണ് കോ​പ്ട പ്ര​കാ​രം പി​ഴ ഈ​ടാ​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ച്ച് പു​ക​വ​ലി​ച്ച് പി​ഴ​യൊ​ടു​ക്കി​യ​വ​രി​ൽ എ​റ​ണാ​കു​ളം സി​റ്റി​യാ​ണ് മു​ന്നി​ൽ. 10,786 പേ​രി​ൽ​നി​ന്നാ​യി 18,86,600 രൂ​പ​യാ​ണ് സ​ർ​ക്കാ​റി​ലെ​ത്തി​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ലി​ൽ 1,994 പേ​രി​ൽ​നി​ന്ന് 3,98,800 രൂ​പ​യും ഈ​ടാ​ക്കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ല്‍ 8,367 പേ​രി​ല്‍നി​ന്നാ​യി 16,42,200 രൂ​പ​യാ​ണ് പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത്. തി​രു​വ​ന്ത​പു​രം റൂ​റ​ല്‍ (2,04,750), കൊ​ല്ലം (7,39,600), കൊ​ല്ലം റൂ​റ​ല്‍ (99,000), പ​ത്ത​നം​തി​ട്ട (8,77,900), ആ​ല​പ്പു​ഴ (7,32,600), കോ​ട്ട​യം (9,35,400), ഇ​ടു​ക്കി (2,93,000), തൃ​ശൂ​ര്‍ സി​റ്റി (3,98,600), തൃ​ശൂ​ര്‍ റൂ​റ​ല്‍ (5,63,800), പാ​ല​ക്കാ​ട് (15,90,600), മ​ല​പ്പു​റം (8,59,600), കോ​ഴി​ക്കോ​ട് (4,03,400), കോ​ഴി​ക്കോ​ട് റൂ​റ​ല്‍ (3,60,800), വ​യ​നാ​ട് (5,75,200), ക​ണ്ണൂ​ര്‍ (16,88,400), കാ​സ​ര്‍ഗോ​ഡ് (6,62,400), റെ​യി​ല്‍വേ (11,23,600) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ക​ണ​ക്കു​ക​ള്‍. അ​തേ​സ​മ​യം, മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് പൊ​തു​സ്ഥ​ല​ത്ത് പു​ക​വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2015ൽ 1,62,151 ​പേ​ർ​ക്ക്​ പി​ഴ ചു​മ​ത്തി​യി​രു​ന്നു. 2016ൽ 2,01,085. 2017​ൽ 1,62,606 എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്കു​ക​ൾ.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന്​ ഈ​വ​ർ​ഷം സെ​പ്റ്റം​ബ​ർ വ​രെ 470 പേ​ർ​ക്കാ​ണ് പി​ഴ​യൊ​ടു​ക്കാ​ൻ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഈ​യി​ന​ത്തി​ൽ 2,34,950 രൂ​പ​യും സ​ർ​ക്കാ​റി​ന്​ ല​ഭി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നു​റു​മീ​റ്റ​ർ പ​രി​ധി​ക്കു​ള്ളി​ൽ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​റ്റ​തി​ന്​ 2,457 പേ​രി​ൽ​നി​ന്ന് 4,00,680 രൂ​പ​യാ​ണ് ഇ​ക്കു​റി പൊ​ലീ​സ് ഈ​ടാ​ക്കി​യ​ത്. 2015ൽ 3,343, 2016​ൽ 3,065, 2017ൽ 3,786 ​പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രി​ലെ പു​ക​യി​ല ഉ​പ​യോ​ഗം മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspublic smokingfinemalayalam news
News Summary - Public Smoking, govt. got 1.6 Crores - Kerala News
Next Story