തിരുവനന്തപുരം/കോഴിക്കോട്: ഒാണം പ്രമാണിച്ച് സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി. ബുധനാഴ്ച വരെ എല്ലാ ജില്ലകളിലേക്കും െപാതുഗതാഗതം അനുവദിച്ചതായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലകിെൻറ ഉത്തരവിൽ പറയുന്നു. രാവിലെ ആറുമുതൽ രാത്രി 10 വരെയാണ് അനുമതി. കോവിഡ് പ്രോട്ടോകോൾ പാലിക്കണം.
ഒാണക്കാലത്ത് കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസുകള്‍ക്ക് രണ്ടിലധികം ജില്ലകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ കോഴിക്കോട് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ സ്വകാര്യ, ടൂറിസ്റ്റ് ബസുകളുടെ ജൂലൈ ഒന്നു മുതലുളള ത്രൈമാസ വാഹന നികുതിയും സ്കൂള്‍ ബസുകളുടെ ഏപ്രില്‍ മുതലുള്ള ആറു മാസത്തെ വാഹന നികുതിയും ഒഴിവാക്കാൻ മന്ത്രിസഭയോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ ഇനി ഓടിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കും.